പാരീസില്‍ റെയില്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം

പാരീസില്‍ റെയില്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം


പാരീസ്: ഒളിമ്പിക്സിന് തൊട്ടുമുമ്പ് പാരീസിലെ അതിവേഗ റെയില്‍ ശൃംഖലയ്ക്കു നേരെ ആക്രമണം. റെയില്‍ സംവിധാനത്തില്‍ തീ വെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ട്രാക്കുകളിലെ സിഗ്നല്‍ സംവിധാനങ്ങളും കേബിളുകളും തകര്‍ക്കുകയും തീയിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ റെയില്‍ ഗതാഗതം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം എന്നാണ് നിഗമനം. ഇതോടെ മേഖലയിലെ റെയില്‍ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

തകരാറുകള്‍ പരിഹരിക്കാന്‍ ഒരാഴ്ചയോളം സമയം വേണ്ടി വന്നേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ട്രെയിന്‍ ഗതാഗതം തകരാറിലായത്. രണ്ട് ലക്ഷത്തിലധികം യാത്രക്കാരെയാണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചത് ബാധിക്കുക. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.