ബംഗ്ലാദേശ് എയർഫോഴ്‌സ് വിമാനം കോളജിന് മുകളിലേക്ക് തകർന്നുവീണ് ഒരാൾ മരിച്ചു

ബംഗ്ലാദേശ് എയർഫോഴ്‌സ് വിമാനം കോളജിന് മുകളിലേക്ക് തകർന്നുവീണ് ഒരാൾ മരിച്ചു


ധാക്ക: ബംഗ്ലാദേശ് എയർഫോഴ്‌സ് വിമാനം കോളജിന് മുകളിലേക്ക് തകർന്നുവീണ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു. ധാക്കയിലെ ഉട്ടാറ ഏരിയയിലെ സ്‌കൂളും കോളജും പ്രവർത്തിക്കുന്നയിടത്തേക്കാണ് എയർഫോഴ്‌സിന്റെ പരിശീലന വിമാനം തകർന്നു വീണത്.

ചൈനീസ് ഫൈറ്റർ ജെറ്റിന്റെ ഏറ്റവും ആധുനിക വിമാനമാണ് തകർന്നത്. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് താക്കിർ ഇസ്‌ലാമായിരുന്നു വിമാനത്തിന്റെ പൈലറ്റ് എന്ന് ജമ്മു ടി.വി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ നിരവധി നാട്ടുകാർക്ക് പരിക്കേറ്റതായി കരുതുന്നു. നിരവധി ഫയർ ആന്റ് റെസ്‌ക്യൂ സംഘങ്ങൾ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

എഫ്7 ബി.ജി.ഐ (701) എന്ന വിമാനം ചൈന 2022ൽ ബംഗ്ലാദേശിന് നൽകിയതാണെന്ന് റിപ്പോർട്ടുണ്ട്. 36 വിമാനങ്ങളാണ് അന്ന് ചൈന നൽകിയത്.