സുക്കൂര്‍: ഇന്ത്യ സിന്ധു നദിയിലെ ജലം തടഞ്ഞതിനെതിരെ പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി തലവനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി.
സിന്ധു നദി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും പാകിസ്ഥാന്റേതാണെന്നും പറഞ്ഞ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇന്ത്യ നദിയെയാണ് ലക്ഷ്യമിടുന്നതെന്നും പാകിസ്താന്‍ മുഴുവന്‍ അതിനെതിരെ പോരാടുമെന്നും പറഞ്ഞു.
സിന്ധു നദി പാകിസ്താന്റേതായി തുടരുമെന്നും അതിലൂടെ ജലം ഒഴുകുമെന്നും അല്ലെങ്കില്‍ ഇന്ത്യക്കാരുടെ ര്ക്തമായിരിക്കും അതിലൂടെ ഒഴുകുകയെന്നും ബിലാവല്‍ ഭീഷണിപ്പെടുത്തി.
കശ്മീരില്‍ ഭീകരാക്രമണം നടന്നതായി പാകിസ്താനിലുള്ളവര്‍ അറിഞ്ഞിട്ടുണ്ടാകുമെന്നും അതിനെ എല്ലാവരും അപലപിച്ചതായും ചൂണ്ടിക്കാട്ടിയ ബിലാവല്‍ പാകിസ്ഥാനെയും തീവ്രവാദം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. പാകിസ്ഥാനിലെ ജനങ്ങളും തീവ്രവാദത്തിനെതിരെ പോരാടുകയാണെന്നും അതിനാല്‍ കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നതായും പറഞ്ഞു. എന്നാല്‍ ഇന്ത്യ അതിന് പാകിസ്താനെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ പാകിസ്താനേക്കാള്‍ വലിയ ജനസംഖ്യ ഉണ്ടായിരിക്കാമെങ്കിലും പാകിസ്ഥാനികള്‍ ധീരരാണെന്നും തങ്ങള്‍ ധീരമായി പോരാടുമെന്നും അതിര്‍ത്തികളിലെ തങ്ങളുടെ ശബ്ദങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും പറഞ്ഞു.