തായ്‌ലന്‍ഡ്-കംബോഡിയ സമാധാന കരാര്‍: ട്രംപിനെ നോബല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

തായ്‌ലന്‍ഡ്-കംബോഡിയ സമാധാന കരാര്‍: ട്രംപിനെ നോബല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു


ക്വാലാലംപൂര്‍: തായ്‌ലന്‍ഡും കംബോഡിയയും തമ്മിലുള്ള സമാധാന കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്നു, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ നോബല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരു അയല്‍രാജ്യങ്ങള്‍ക്കുമിടയിലെ ദീര്‍ഘകാല അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിച്ച് സ്ഥിരസമാധാനം സ്ഥാപിക്കാന്‍ ട്രംപ് നല്‍കിയ നേതൃത്ത്വത്തിന് കൃതജ്ഞത പ്രകടിപ്പിക്കുന്നതിനായാണ് ഹുന്‍ സെന്‍ നടത്തിയ സമാധാന നോബെല്‍ നാമനിര്‍ദേശം.

ഞായറാഴ്ച മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന ചടങ്ങിലാണ് തായ്‌ലന്‍ഡും കംബോഡിയയും 'ക്വാലാലംപൂര്‍ സമാധാന കരാറില്‍' ഒപ്പുവെച്ചുത്. കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ട്രംപ് നേരിട്ട് സന്നിഹിതനായിരുന്നു.

'ഇത് കംബോഡിയന്‍ ജനതയുടെ കൃതജ്ഞതയുടെ പ്രതിഫലനമാണ്. വര്‍ഷങ്ങളായ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിരമായ സമാധാനം കൊണ്ടുവരാന്‍ ട്രംപിന്റെ നിര്‍ണായക ഇടപെടലാണ് വഴിയൊരുക്കിയത്,' എന്ന് ഹുന്‍ സെന്‍ ചടങ്ങില്‍ പ്രസ്താവിച്ചു.

ട്രംപിന്റെ സാമ്പത്തിക സമ്മര്‍ദ ഭീഷണികളാണ് ഈ വര്‍ഷം തുടക്കത്തില്‍ ഇരുരാജ്യങ്ങളെയും അതിര്‍ത്തി വൈരങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമാധാന കരാറിന്റെ ആദ്യഘട്ടമായി തായ്‌ലന്‍ഡ് കംബോഡിയന്‍ തടവുകാരെ മോചിപ്പിക്കും, അതേസമയം കംബോഡിയ അതിര്‍ത്തിയിലെ ഭാരമേറിയ ആയുധങ്ങള്‍ പിന്‍വലിക്കും. കരാറിന്റെ തുടര്‍ഘട്ടങ്ങള്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി സഹകരണത്തിന് അടിത്തറയിടുമെന്നാണ് പ്രതീക്ഷ.