തിബ്‌ലിസ്: ജോര്‍ജിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഹ്യുണ്ടായ് മോട്ടോര്‍ ബാറ്ററി പ്ലാന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡില്‍ ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. കാര്‍ നിര്‍മ്മാതാവ് യു എസില്‍ 26 ബില്യണ്‍ ഡോളര്‍ നിക്ഷേപം വാഗ്ദാനം ചെയ്ത് ആഴ്ചകള്‍ക്കുള്ളിലാണ് ഈ സംഭവം.
യു എസ് നടപടിയില്‍ ദക്ഷിണ കൊറിയ പ്രതിഷേധിച്ചു. തങ്ങളുടെ പൗരന്മാരുടെ മോചനം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു.
അനധികൃതമായി പ്രവര്‍ത്തിച്ച 450 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അറ്റ്‌ലാന്റ ഓഫീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റില്‍ ആളുകളെ 'നിയമവിരുദ്ധര്‍' എ്ന്നാണ് വിശേഷിപ്പിച്ചത്.
താരിഫുകളും നിക്ഷേപവും സംബന്ധിച്ച് യു എസും ദക്ഷിണ കൊറിയയും തമ്മില്‍ മാസങ്ങളായി നടന്ന പിരിമുറുക്കമുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് റെയ്ഡും അറസ്റ്റുമുണ്ടായത്. ജൂലൈ അവസാനം ദക്ഷിണ കൊറിയ യു എസില്‍ 350 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിന് പകരമായി ദക്ഷിണ കൊറിയന്‍ ഇറക്കുമതികള്‍ക്ക് 15 ശതമാനം താരിഫ് നിരക്കിന് ഇരുരാജ്യങ്ങളും കരാറിലെത്തുകയായിരുന്നു.
ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഹ്യുണ്ടായ് മോട്ടോറും ദക്ഷിണ കൊറിയന്‍ ബാറ്ററി നിര്‍മ്മാതാക്കളായ എല്‍ജി എനര്‍ജി സൊല്യൂഷനും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്. ഗയാനയിലെ സവന്നയ്ക്കടുത്തുള്ള എല്ലബെല്‍ പട്ടണത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, ജോര്‍ജിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ പദ്ധതിയായി വിശേഷിപ്പിച്ച 7.6 ബില്യണ്‍ ഡോളര്‍ ഹ്യുണ്ടായ് സമുച്ചയത്തിന്റെ ഭാഗമാണിത്.
പൂര്‍ത്തിയാകുന്ന ഈ പ്ലാന്റ് കഴിഞ്ഞ വര്‍ഷം തുറന്ന ഹ്യുണ്ടായ് മോട്ടോറിന്റെ അടുത്തുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാണ പ്ലാന്റിലേക്ക് ബാറ്ററികള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ്. ജോര്‍ജിയയില്‍ നിന്ന് ലഭിച്ച 2 ബില്യണ്‍ ഡോളര്‍ പ്രോത്സാഹന പാക്കേജിന്റെ ഭാഗമായി 2031ഓടെ 8,500 പേരെ അവിടെ നിയമിക്കുമെന്ന് ഹ്യുണ്ടായ് പ്രഖ്യാപിച്ചിരുന്നു.