ബഹ്റൈനില്‍ ആമസോണ്‍ വെബ് സര്‍വീസസിനെതിരെ ഇറാന്‍ ആക്രമണം; യു എസ് ടെക് ഭീമന്മാര്‍ക്കെതിരെ ആദ്യ ആക്രമണം

ബഹ്റൈനില്‍ ആമസോണ്‍ വെബ് സര്‍വീസസിനെതിരെ ഇറാന്‍ ആക്രമണം; യു എസ് ടെക് ഭീമന്മാര്‍ക്കെതിരെ ആദ്യ ആക്രമണം


മനാമ; ബഹ്റൈനിലെ ഹമാലയിലുള്ള ബറ്റെല്‍കോ ആസ്ഥാനത്ത് ഇറാനിയന്‍ മിസൈലുകള്‍ ആക്രമണം നടത്തി. ആമസോണ്‍ വെബ് സര്‍വീസസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണിത്. യു എസ് കമ്പനികളെ ആക്രമിക്കുമെന്ന് ടെഹ്റാന്‍ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. 

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ബഹ്റൈനിലെയും യു എ ഇയിലെയും ആമസോണ്‍ വെബ് സര്‍വീസസ് തടസ്സപ്പെട്ടിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പ്രവര്‍ത്തനം തടസ്സപ്പെടുന്നത്. മേഖലയിലെ ഡ്രോണ്‍ പ്രവര്‍ത്തനമാണ് തടസ്സത്തിന് കാരണമായതെന്ന് ആമസോണ്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. പ്രദേശത്തെ വ്യോമാക്രമണങ്ങള്‍ നിരവധി ഡേറ്റാ സെന്ററുകളില്‍ ഘടനാപരമായ നാശനഷ്ടങ്ങള്‍ക്കും വൈദ്യുതി തകരാറുകള്‍ക്കും കാരണമായി.