ഒമാന്‍ ഉള്‍ക്കടലില്‍ യു എസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെ മുന്നറിയിപ്പ് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി ഇറാന്‍

ഒമാന്‍ ഉള്‍ക്കടലില്‍ യു എസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെ മുന്നറിയിപ്പ് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി ഇറാന്‍


തെഹ്‌റാന്‍: യു എസിന് നേരെ മുന്നറിയിപ്പ് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി ഇറാന്‍ നാവികസേന അറിയിച്ചു. ഒമാന്‍ ഉള്‍ക്കടലിലെ യുദ്ധക്കപ്പലുകളും യു എസ് നാവികസേനയും സമുദ്ര ഗതാഗതത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും വാണിജ്യ കപ്പലുകളും എണ്ണ ടാങ്കറുകളും പിടിച്ചെടുക്കുന്നുവെന്നും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നിഷിദ്ധ ശൃംഖലകള്‍ തകര്‍ക്കാന്‍ ആഗോള സമുദ്ര നിര്‍വ്വഹണം തങ്ങള്‍ തുടരുമെന്നും ഇറാന് ഭൗതിക പിന്തുണ നല്‍കുന്ന കപ്പലുകളെ അവര്‍ എവിടെ പ്രവര്‍ത്തിക്കുന്നിടത്തും തടയുമെന്നും യുഎസ് ഇന്‍ഡോ- പസഫിക്ക് കമാന്റ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.