യൂറോപ്യന്‍ രാജ്യങ്ങളുമായി ഇറാന്റെ ആണവ ചര്‍ച്ച വെള്ളിയാഴ്ച തുര്‍ക്കിയില്‍

യൂറോപ്യന്‍ രാജ്യങ്ങളുമായി ഇറാന്റെ ആണവ ചര്‍ച്ച വെള്ളിയാഴ്ച തുര്‍ക്കിയില്‍


ടെഹ്‌റാന്‍: ഇറാന്‍-യൂറോപ് ആണവ ചര്‍ച്ച വെള്ളിയാഴ്ച തുര്‍ക്കിയില്‍. ആണവപദ്ധതി സംബന്ധിച്ചു ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി അടുത്തയാഴ്ച ഇറാന്‍ ചര്‍ച്ച നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഗെയിയാണ് അറിയിച്ചത്. തുര്‍ക്കിയിലെ ഇസ്തംബൂളിലാണ് ചര്‍ച്ച. യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കായ കാലസ്, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി നടത്തിയ ചര്‍ച്ചയ്ക്കുപിന്നാലെയാണു തീരുമാനം.

കരാര്‍ പുനഃസ്ഥാപിക്കാന്‍ ചര്‍ച്ച നടത്തുന്നില്ലെങ്കില്‍ അടുത്ത മാസാവസാനത്തോടെ ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും വന്‍ശക്തികള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. 2015 ല്‍ ഇറാനും വന്‍ശക്തികളുമായുണ്ടാക്കിയ ആണവക്കരാറില്‍നിന്ന് യുഎസ് 2018ല്‍ ഏകപക്ഷീയമായി പിന്മാറിയിരുന്നു.