ലെബനാന്‍: ലെബനനിലെ തെക്കന്‍ മേഖലയിലേക്ക് കടന്ന് ഇസ്രായേല്‍ സൈന്യം ആക്രമണം ആരംഭിച്ചു.
ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളിലെ ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് സെന്യം ചൊവ്വാഴ്ച പുലര്‍ച്ചെ പ്രഖ്യാപിച്ചു.
'വടക്കന്‍ ഇസ്രായേലിലെ സമൂഹങ്ങള്‍ക്ക് ഉടനടി ഭീഷണി ഉയര്‍ത്തുന്ന' സൈറ്റുകള്‍ ലക്ഷ്യമിടുന്നതിനായി തങ്ങളുടെ സൈന്യം 'കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ്' ലെബനനിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതായും പുലര്‍ച്ചെ 2ന് തൊട്ടുമുമ്പ് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ഇസ്രായേല്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി ലെബനാനിലുടനീളം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട തീവ്രമായ ഇസ്രായേല്‍ ആക്രമണത്തെ പിന്നാലെയാണ് തെക്കന്‍ മേകളയിലെ ആക്രമണം. കഴിഞ്ഞ ഒക്ടോബറില്‍ ഹിസ്ബുല്ല തങ്ങളുടെ സഖ്യകക്ഷിയായ ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്രായേലി സ്ഥാനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ച ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന് ഒരു തീരുമാനം ഉണ്ടാക്കാനാണ് ഇസ്രായേലിന്റെ ശ്രമം.
അതിര്‍ത്തിയുടെ വടക്ക് ഭാഗത്തുള്ള ഇടുങ്ങിയ ഭൂപ്രദേശത്ത് പ്രവര്‍ത്തിക്കുന്നതാണ് അധിനിവേശ പദ്ധതിയെന്ന് മൂന്ന് ഇസ്രായേലി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്ത്രപ്രധാനമായ സൈനിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍ സംസാരിച്ചത്.
ഇസ്രായേലില്‍ നിന്ന് വെടിയുതിര്‍ത്ത പീരങ്കി ഷെല്ലുകളും എയര്‍ കവറും സഹിതം കമാന്‍ഡോകളുടെ ചെറിയ സംഘങ്ങളും അധിനിവേശ സേനയില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതി ഇനിയും ഒരു വലിയ അധിനിവേശമായി പരിണമിച്ചേക്കാം; സമീപ ദിവസങ്ങളില്‍ വടക്കന്‍ ഇസ്രായേലില്‍ ആയിരക്കണക്കിന് അധിക സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇത് വിശാലവും കൂടുതല്‍ ദൈര്‍ഘ്യമേറിയതുമായ ആക്രമണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഒരു വര്‍ഷമായി ലെബനനില്‍ നിന്ന് ഷെല്ലാക്രമണങ്ങളും റോക്കറ്റ് ആക്രമണങ്ങളും തുരുന്നതിനാല്‍ ഇസ്രായേലിന്റെ വടക്കന്‍ അറ്റത്തുള്ള മൂന്ന് ഗ്രാമങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. ഇവിടെ ജനങ്ങളെ ഒഴിപ്പിച്ച് സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കി അതിര്‍ത്തി അടച്ചതായി ഇസ്രേയേല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ രാത്രി വൈകി നടന്ന മന്ത്രിസഭാ യോഗത്തിലാണ് അധിനിവേശ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
ഈ മേഖലയിലേക്ക് സമ്പൂര്‍ണ യുദ്ധ സാമഗ്രികളുമായി സൈനിക വാഹനങ്ങള്‍ പോകുന്നത് കണ്ടതായി ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി അതിര്‍ത്തിക്കടുത്ത് തീവ്രമായ സ്‌ഫോടനങ്ങള്‍ കേട്ടതായി ഒഴിപ്പിക്കാത്ത ചുരുക്കം ചില താമസക്കാരില്‍ രണ്ടുപേര്‍ പറഞ്ഞു
ഗിവസങ്ങളോളം അതിര്‍ത്തി കടന്നുള്ള രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്ക് ശേഷമാണ് ഇസ്രായേല്‍ അധിനിവേശ പദ്ധതി നടപ്പാക്കിതുടങ്ങിയത്.
ലെബനനില്‍ നിന്ന് ഒരു വര്‍ഷത്തോളം നീണ്ട റോക്കറ്റ് ആക്രമണത്തിന് ശേഷം കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് ഇസ്രായേലികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുന്ന തരത്തില്‍ വടക്കന്‍ ഇസ്രായേലിനെ സുരക്ഷിതമാക്കുക എന്നതാണ് ഇസ്രായേലിന്റെ ഔദ്യോഗിക യുദ്ധ ലക്ഷ്യം. ഇസ്രായേല്‍ വെടിവെപ്പിനെതുടര്‍ന്ന് ലക്ഷക്കണക്കിന് ലെബനീസ് സിവിലിയന്മാരെ മാറ്റിപ്പാര്‍പ്പിക്കുകയും സിവിലിയന്മാരും പോരാളികളും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു
തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സേന അധിനിവേശം ആരംഭിച്ചു