ബെയ്‌റൂത്ത് ആക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേല്‍

ബെയ്‌റൂത്ത് ആക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേല്‍


ജെറുസലേം: ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം സഫീദ്ദീന്‍ കഴിഞ്ഞയാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ചൊവ്വാഴ്ച പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച മുതല്‍ നസ്റല്ലയുടെ പിന്‍ഗാമിയായ സഫീദ്ദീനുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല അറിയിച്ചതിന് ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ഹിസ്ബുല്ല നേതാവില്ലാത്ത സംഘടനയാണെന്നും നസ്റല്ലയെ ഇല്ലാതാക്കി, അദ്ദേഹത്തിന്റെ പകരക്കാരനെയും ഇല്ലാതാക്കിയേക്കാമെന്നും സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ഇത് നാടകീയമായ സ്വാധീനം ചെലുത്തുന്നുവെന്നും തീരുമാനങ്ങള്‍ എടുക്കാനും പ്രവര്‍ത്തിക്കാനും ആരുമില്ലെന്നും ഗാലന്റ് ഊന്നിപ്പറഞ്ഞു.

ഹിസ്ബുല്ലയുടെ ഫയര്‍ പവര്‍ കഴിവുകള്‍ക്കും കനത്ത തിരിച്ചടിയേറ്റതായി അദ്ദേഹം പറഞ്ഞു.

തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലുടനീളം നിരീക്ഷിക്കപ്പെടുന്നുവെന്നും ലെബനനിലെ പുക മാറുമ്പോള്‍ ഇറാനില്‍ തങ്ങളുടെ ഏറ്റവും വിലപ്പെട്ട സ്വത്ത് ഹിസ്ബുല്ലയാണ് നഷ്ടപ്പെട്ടതെന്ന് അവര്‍ മനസ്സിലാക്കുമെന്നും ഗാലന്റ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ബെയ്റൂത്തിലെ വ്യോമാക്രമണം ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ആസ്ഥാനത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

മുതിര്‍ന്ന ഹിസ്ബുല്ല ഉദ്യോഗസ്ഥനായ ഹാഷിം സഫീദ്ദീനെ ഇസ്രായേല്‍ ലക്ഷ്യം വച്ചതായി റിപ്പോര്‍ട്ട് ചെയ്തതായി ഒരു ഇസ്രായേല്‍ ഉറവിടത്തെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്‍ട്ടര്‍ ബരാക് റാവിദ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.