ഗാസയിൽ 24 മണിക്കൂറിനിടെ 82 പേർ കൊല്ലപ്പെട്ടു

ഗാസയിൽ 24 മണിക്കൂറിനിടെ 82 പേർ കൊല്ലപ്പെട്ടു


ഗാസ:  ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഇസ്രായേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 82 പേർ കൊല്ലപ്പെട്ടതായിറിപ്പോർട്ട്. 247 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഭക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ നേർക്ക് നടന്ന ആക്രമണങ്ങളിൽ മാത്രം ഒമ്പതുപേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേയ് 27ന് ഭക്ഷ്യകേന്ദ്രങ്ങൾ തുടങ്ങിയതു മുതൽ അവിടങ്ങളിലേക്കെത്തുന്നവർക്കെതിരായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 782 ആയി.

5179 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു ആക്രമണത്തിൽ ദൈറുൽ ബലഹിൽ 10 കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ടെന്റിൽ കഴിയുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്.