ജറുസലേം: ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ തടവിലിടുകയും കൊലപ്പെടുത്തുകയും ചെയ്ത തുരങ്കത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഔദ്യേഗിക എക്‌സ് പേജിലൂടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. സൈന്യത്തിലുളള റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരിയാണ് വീഡിയോയില്‍ തുരങ്കത്തിന്റെ പൂര്‍ണ വിശദീകരണം നല്‍കുന്നത്. ആറ് ബന്ദികളെ ഹമാസ് പിടികൂടി ആ തുരങ്കത്തില്‍ വെച്ച് കൊന്നതായി വീഡിയോയില്‍ പറയുന്നുണ്ട്. ഇരുമ്പ് വാതിലുകൊണ്ട് അടച്ച ഒരു ഇരുണ്ട തുരങ്കമാണ് വീഡിയോയില്‍ ഉളളത്. നിലത്ത് രക്ത കറകളും, വെടിയുണ്ടകളും കിടക്കുന്നതായി കാണാം.
ബന്ദികളുടെ മരണത്തെക്കുറിച്ച് ഫോറന്‍സിക് സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് സൈന്യം ഇത്തരത്തിലൊരു വീഡിയോ പങ്കിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൈന്യം വീഡിയോ ചിത്രീകരിച്ചതെന്ന് വീഡിയോയില്‍ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് പോസ്റ്റ് സാമുഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. ആഗസ്റ്റ് 29 ന് രാത്രിയിലാണ് ആറ് ബന്ദികളും കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം മൃതദേഹങ്ങള്‍ തെക്കന്‍ ഗസ പ്രദേശമായ റഫയില്‍ നിന്ന് ഇസ്രയേല്‍ സൈനികര്‍ കണ്ടെത്തിയതായും ഹഗാരി പറയുന്നുണ്ട്.
ഭൂമിയില്‍ നിന്നും ഏകദേശം 20 മീറ്റര്‍ (66 അടി) താഴ്ചയും, 5.6 അടി ഉയരവും, 32 ഇഞ്ച് വീതിയുമാണ് തുരങ്കത്തിനുളളത്. ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയവരെ കൊല്ലപ്പെടുത്തുമ്പോള്‍ ഇസ്രായേല്‍ സൈന്യം പ്രദേശത്തുണ്ടായിരുന്നു. എന്നാല്‍ സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് ഹഗാരി പറഞ്ഞു. പ്രദേശത്ത് ബന്ദികളുടെ സാന്നിധ്യത്തെക്കുറിച്ച് സൈന്യത്തിന് കൃത്യമായ പരിശോധനാ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് ഉളളത്. 23 നും 40 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഇവരില്‍ അഞ്ച് പേരെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് പിടിക്കൂടിയത്. നോവ ഡാന്‍സ് ഫെസ്റ്റിവലില്‍ വെച്ചാണ് തീവ്രവാദികള്‍ ഇവരെ പിടിക്കൂടിയത്. ഈ കൊലപാതകങ്ങള്‍ ഇസ്രായേലിലെ ജനങ്ങളുടെ രോഷത്തിന് കാരണമായിട്ടുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
<blockquote
class="twitter-tweet" data-media-max-width="560"><p lang="en"
dir="ltr">𝐄𝐗𝐂𝐋𝐔𝐒𝐈𝐕𝐄 𝐅𝐎𝐎𝐓𝐀𝐆𝐄: IDF Spokesperson, RAdm.
Daniel Hagari, reveals the underground terrorist tunnel where Hersh,
Eden, Carmel, Ori, Alex and Almog were held in brutal conditions and
murdered by Hamas. <a
href="https://t.co/edlfi4lR8U">pic.twitter.com/edlfi4lR8U</a></p>—
Israel Defense Forces (@IDF) <a
href="https://twitter.com/IDF/status/1833557217913471348?ref_src=twsrc%5Etfw">September
10, 2024</a></blockquote>
<script async src="https://platform.twitter.com/widgets.js"
charset="utf-8"></script>