ടോക്കിയോ: ജപ്പാനില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് വഴിയൊരുക്കി പ്രധാനമന്ത്രി സനൈ തകൈച്ചി പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഫെബ്രുവരി എട്ടിനാണു തെരഞ്ഞെടുപ്പ്. ഒക്‌ടോബറിലാണ് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തകൈച്ചി അധികാരമേറ്റത്. ഷിഗെരു ഇഷിബ ഒഴിഞ്ഞതിനെത്തുടര്‍ന്നായിരുന്നു തകൈച്ചിയുടെ സ്ഥാനലബ്ധി.
കൂടുതല്‍ ജനപിന്തുണയോടെ അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവധിയെത്തും മുന്‍പേ പാര്‍ലമെന്റ് പിരിച്ചുവിട്ട് തകൈച്ചി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
