മോഡിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; മുയ്‌സുവിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മുന്നോടിയായി മാലദ്വീപ് മന്ത്രിമാര്‍ രാജിവച്ചു

മോഡിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; മുയ്‌സുവിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മുന്നോടിയായി മാലദ്വീപ് മന്ത്രിമാര്‍ രാജിവച്ചു


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് മാലദ്വീപ് മന്ത്രിമാര്‍ ചൊവ്വാഴ്ച രാജിവച്ചു.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ജനുവരിയില്‍ മൂന്ന് മന്ത്രിമാരെ അവരുടെ പരാമര്‍ശങ്ങളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു, ഒരു മന്ത്രി പ്രധാനമന്ത്രി മോഡിയെ 'കോമാളി' എന്ന് വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്.
രണ്ട് മന്ത്രിമാരായ മറിയം ഷ്യൂന, മല്‍ഷ ഷെരീഫ് എന്നിവര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവച്ചതായി മാലദ്വീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മുയ്‌സുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് രാജി.

മാലദ്വീപ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കും

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെ, മാലദ്വീപ് പ്രസിഡന്റ് 'ഉടന്‍' ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലേക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്ഥിരീകരിച്ചു.

രണ്ട് മന്ത്രിമാരും രാജിവച്ച അതേ ദിവസം തന്നെയാണ് പ്രസിഡന്റിന്റെ ഓഫീസിലെ മുഖ്യ വക്താവ് ഹീന വലീദ് മുയിസുവന്റെ ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ചത്.

'പ്രസിഡന്റ് ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കും. അത്തരം യാത്രകള്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ക്ക് പരമാവധി സൗകര്യപ്രദമായ സമയത്താണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിമാര്‍ മോഡി വിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ, അവ മാലെ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്ന് പറഞ്ഞ് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം അവരുടെ പരാമര്‍ശങ്ങളെ തള്ളിയിരുന്നു.

മാലദ്വീപ് പ്രസിഡന്റ് മുയിസു പ്രസിഡന്റായി ചുമതലയേറ്റതിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, മാലദ്വീപിന് ഇന്ത്യ സമ്മാനിച്ച മൂന്ന് വ്യോമയാന പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടത് സംഘര്‍ഷം വര്‍ധിപ്പിച്ചു.


ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം സാധാരണക്കാരെ നിയമിച്ചു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സമുദ്ര അയല്‍രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. അവരുമായി പ്രതിരോധം, സുരക്ഷ എന്നീ മേഖലകള്‍ ഉള്‍പ്പെടെ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധവും ഇന്ത്യയ്ക്കുണ്ട്.