ബീജിംഗ്: ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസനത്തില്‍ പങ്കാളികളായി കാണണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും വ്യക്തമാക്കിയതായി നേതാക്കളുടെ ഉഭയകക്ഷി കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചു വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.
'ഇരു രാജ്യങ്ങളും പ്രധാനമായും അവരുടെ ആഭ്യന്തര വികസന ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇതില്‍ അവര്‍ എതിരാളികളല്ല, പങ്കാളികളാണെന്നും ഇരുവരും സമ്മതിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സൗഹാര്‍ദ്ദപരവുമായ ബന്ധം ഇരു രാജ്യങ്ങളിലും താമസിക്കുന്ന 2.8 ബില്യണ്‍ ജനങ്ങളുടെയും പ്രയോജനത്തിനായിരിക്കാമെന്നത് അവര്‍ തമ്മിലുള്ള സമവായത്തിന്റെ ഒരു ഘടകമായിരുന്നു,' മിശ്രി പറഞ്ഞു.
'രണ്ട് രാജ്യങ്ങളുടെയും പൊതു താത്പര്യങ്ങള്‍ അവരുടെ വ്യത്യാസങ്ങളെ മറികടക്കുന്നുവെന്ന് രണ്ട് നേതാക്കളും സമ്മതിച്ചതായും വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന വസ്തുതയില്‍ രണ്ട് നേതാക്കളും സമവായം പങ്കിട്ടതായും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു ഏഷ്യന്‍ നൂറ്റാണ്ട് ഉണ്ടാകണമെങ്കില്‍ ബഹുധ്രുവ ഏഷ്യയെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ബഹുധ്രുവ ലോകക്രമം ഉണ്ടാകണമെങ്കില്‍ ഇന്ത്യയും ചൈനയും വളരുകയും സഹകരിക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണെന്ന് മനസ്സിലാക്കി'
യതായി സഹകരണത്തിന്റെ ആഗോള പ്രാധാന്യത്തെ അടിവരയിട്ടുകൊണ്ട് മിസ്രി പറഞ്ഞു:
കസാനില്‍ നടന്ന അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പുരോഗതിയില്‍ പ്രത്യേകിച്ച് ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചതായും ഉഭയകക്ഷി ബന്ധങ്ങളുടെ പാതയെ നയിക്കുന്ന തത്വങ്ങള്‍ വിശദീകരിച്ചതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. അത് ചര്‍ച്ചകളില്‍ പ്രധാനമായി ഇടം നേടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു.
'കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ചയ്ക്കും ബന്ധം നിലനിര്‍നിര്‍ത്തലിനും ശേഷം അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തലും ഇരു നേതാക്കളും ശ്രദ്ധിച്ചു' എന്ന് മിസ്രി അഭിപ്രായപ്പെട്ടു.
'നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തികളില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെയും മുന്നോട്ടുള്ള ബന്ധത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ധാരണയുണ്ടായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പ്രസിഡന്റ് ഷി നാല് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതായും തന്ത്രപരമായ ആശയവിനിമയം ശക്തിപ്പെടുത്തുകയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുക, വിനിമയങ്ങളും സഹകരണവും വികസിപ്പിക്കുക, പരസ്പര നേട്ടവും വിജയകരമായ ഫലങ്ങളും കൈവരിക്കുക, പരസ്പരം ആശങ്കകള്‍ ഉള്‍ക്കൊള്ളുക, പൊതു താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മോഡി ക്രിയാത്മകമായി പ്രതികരിച്ചു.