കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ പേരിൽ ദേശീയ ദുഃഖാചരണ ദിനം നടത്തി നേപ്പാൾ. ബുധനാഴ്ച സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. വിദേശത്തെ നേപ്പാൾ എംബസികൾ, മറ്റു നയതന്ത്ര കാര്യാലയങ്ങൾ എന്നിവയും അടച്ചു.
സെ്ര്രപംബർ എട്ട്, ഒമ്പത് തീയതികളിലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി സുശീല കർക്കി അറിയിച്ചിരുന്നു. മൂന്ന് പൊലീസുകാരുൾപ്പെടെ 72 പേരാണ് രണ്ടു ദിനങ്ങളിലായി കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഓലി രാജിവെച്ചിരുന്നു. പ്രധാന രാഷ്ട്രീയ നേതാക്കളുടെ വസതികൾ, പ്രധാന സർക്കാർ മന്ദിരങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഷോപ്പിങ് സമുച്ചയങ്ങൾ എന്നിവ അഗ്‌നിക്കിരയാക്കപ്പെട്ടു.
ഇടക്കാല സർക്കാർ നിലവിൽ വന്ന രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട്. വിജയ ദശമി, ദീപാവലി ആഘോഷങ്ങൾ അടുത്തെത്തിയതോടെ വ്യാപാരവും സജീവമായി.
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ പേരിൽ ദേശീയ ദുഃഖാചരണ ദിനം നടത്തി നേപ്പാൾ
