ന്യൂയോര്‍ക്ക്: ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ യു എസ്- ചൈന ധാരണ. യു എസിലെ ടിക് ടോക്ക് ആപ്പ്, ഡേറ്റ, അനുബന്ധ സാങ്കേതിക വിദ്യകള്‍ എന്നിവ അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതായി ചൈന അറിയിച്ചു. എന്നാല്‍ ഏതൊക്കെ കമ്പനികള്‍ക്കാണ് ഉടമസ്ഥാവകാശം കൈമാറുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് ഉടമസ്ഥര്‍. 170 മില്യണ്‍ ഉപയോക്താക്കളുള്ള ഈ ആപ് വാങ്ങാന്‍ വന്‍കിട യു എസ് കമ്പനികള്‍ രംഗത്തുണ്ടെന്ന് ഡോണള്‍ഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജെഫ് ബെസോസിന്റെ ആമസോണ്‍ ഉള്‍പ്പടെ ടിക് ടോക് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അമേരിക്കയില്‍ ടിക് ടോക്കിന്റെ നിരോധന ഉത്തരവ് നടപ്പാക്കാനുള്ള സമയ പരിധി ട്രംപ് നീട്ടി നല്‍കി.യിരുന്നു ഈ ധാരണയിലൂടെ ടിക് ടോക്കിന്റെ യു എസിലെ പ്രവര്‍ത്തനങ്ങള്‍ തുടരാനും ഡേറ്റാ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കൈമാറ്റത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തു വന്നേക്കും.