തൃശൂര്‍: തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.50 ഓടെയായിരുന്നു അന്ത്യം.
തൃശൂര്‍ അതിരൂപതയുടെ രണ്ടാമത്തെ ആര്‍ച്ച് ബിഷപ്പായിരുന്നു. മാനന്തവാടി, താമരശ്ശേരി ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2007 വരെ തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനായിരുന്നു.