ന്യൂഡല്‍ഹി: സംസ്ഥാന സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മുന്‍ എം പിയും കോണ്‍ഗ്രസ് നേതാവുമായ കുല്‍ദീപ് റായ് ശര്‍മ ഉള്‍പ്പെടെ രണ്ടു പേരെ ഇഡി അറസ്റ്റു ചെയ്തു.
ആന്‍ഡമാന്‍ നിക്കോബാര്‍ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ മുന്‍ ചെയര്‍മാനാണ് ശര്‍മ. ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ കെ മുരുകന്‍, ബാങ്കിന്റെ ലോണ്‍ ഓഫീസര്‍ കെ കലൈവാനന്‍ എന്നിവര്‍ക്കൊപ്പം കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്തു.
പിഎംഎല്‍എ കേസില്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ നടത്തിയ ആദ്യ അറസ്റ്റാണിത്. ബാങ്കിലെ വിവിധ സ്വകാര്യ വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ പൊലീസിലെ ക്രൈം ആന്‍ഡ് ഇക്കണോമിക് ഒഫന്‍സസ് സെല്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.