പുട്ടിനുമായുള്ള ഹംഗറിയിലെ കൂടിക്കാഴ്ച റദ്ദാക്കി ട്രംപ്; സമീപ ഭാവിയില്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് വൈറ്റ് ഹൗസ്

പുട്ടിനുമായുള്ള ഹംഗറിയിലെ കൂടിക്കാഴ്ച റദ്ദാക്കി ട്രംപ്; സമീപ ഭാവിയില്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മില്‍ ഹംഗറിയില്‍ നടക്കാനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു അടുത്ത നാളുകളിലൊന്നും ട്രംപ് -പുട്ടിന്‍ കൂടിക്കാഴ്ച്ച ഉണ്ടായേക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുെ്രെകന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റം. യുെ്രെകന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിനിടെ നടന്നിരുന്നു. മിസൈലുകളില്ലാതെ തന്നെ യുെ്രെകന്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ട്രംപ് സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സെലെന്‍സ്‌കിയുമായുള്ള സംഭാഷണത്തിനു മുമ്പ് താന്‍ പുടിനുമായി സംസാരിച്ചിരുന്നതായി ട്രംപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ബുഡാപെസ്റ്റില്‍ വെച്ച് വീണ്ടും കാണുന്നതില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കാര്യമില്ലെന്നാണ് ട്രംപ് കരുതുന്നത്.

ട്രംപ് കഴിഞ്ഞ വ്യാഴാഴ്ചയാണ് പുടിനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇത് രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഇരുപക്ഷത്തെയും മുതിര്‍ന്ന ഉദേ്യാഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തിങ്കളാഴ്ച ഫോണില്‍ സംസാരിച്ചു. 'സെക്രട്ടറി റൂബിയോയും വിദേശകാര്യ മന്ത്രി ലാവ്‌റോവും ഫലപ്രദമായ ഒരു സംഭാഷണം നടത്തി. അതിനാല്‍, സെക്രട്ടറിമാരും വിദേശകാര്യ മന്ത്രിയും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച ആവശ്യമില്ല. പ്രസിഡന്റ് ട്രംപ് പ്രസിഡന്റ് പുടിനുമായി അടുത്ത കാലത്തൊന്നും കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയില്ല,' ഒരു വൈറ്റ് ഹൗസ് ഉേദ്യാഗസ്ഥന്‍ പറഞ്ഞു.

അതേസമയം ട്രംപ്പുടിന്‍ കൂടിക്കാഴ്ചയെക്കുറിച്ച് റഷ്യ നേരത്തെതന്നെ പ്രതികരിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ഔദേ്യാഗികമായി ഒരു തീയതി നിശ്ചയിച്ചിരുന്നില്ലെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 'നിശ്ചയിച്ചിട്ടില്ലാത്ത ഒന്നിനെ മാറ്റിവെക്കാന്‍ കഴിയില്ല,' പുടിന്റെ വക്താവ് പറഞ്ഞു.

ഇതിനിടെ, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ ബുധനാഴ്ച വാഷിംഗ്ടണില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. യുക്രൈന്‍ യുദ്ധം തന്നെയാണ് വിഷയം. വെള്ളിയാഴ്ച ലണ്ടനില്‍ നടക്കുന്ന സഖ്യകക്ഷികളുടെ യോഗത്തിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. നിലവില്‍ റഷ്യ പിടിച്ചെടുത്ത അത്രയും ഭാഗം അവര്‍ക്ക് വിട്ടു കൊടുക്കണമെന്ന സൂചനയാണ് ട്രംപ് മുമ്പോട്ടു വെക്കുന്നത്. എന്നാല്‍ ഇതിനോട് സെലെന്‍സ്‌കി യോജിക്കുന്നില്ല. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാന്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള പരിഹാരത്തിന് യു.എസ് സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിച്ച് യുെ്രെകന്‍ രംഗത്തെത്തിയിട്ടുണ്ട്. കിഴക്കന്‍ യുക്രെയ്‌നിലെ തന്ത്രപ്രധാനമായ ഡോണ്‍ബാസ് മേഖല റഷ്യക്ക് വിട്ടുകൊടുക്കാന്‍ ട്രംപ് ആവശ്യപ്പെട്ടെന്നാണ് യുെ്രെകന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.
സെലെന്‍സ്‌കി വൈറ്റ് ഹൗസിലെത്തിയത് ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും മറ്റ് സൈനിക സഹായങ്ങളും ആവശ്യപ്പെട്ടായിരുന്നു. ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകള്‍ യുക്രെയ്‌ന് നല്‍കേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം തീരുമാനിച്ചതായി സെലെന്‍സ്‌കി തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ഈ വിഷയം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.