ബ്രഹ്മോസ് പരിധിയിലാണ് പാകിസ്ഥാനെന്ന രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് അസീം മുനീറിന്റെ മറുപടി

ബ്രഹ്മോസ് പരിധിയിലാണ് പാകിസ്ഥാനെന്ന രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് അസീം മുനീറിന്റെ മറുപടി


ലാഹോര്‍: ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 'പാകിസ്ഥാന്റെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്മോസിന്റെ പരിധിയിലാണ്' എന്ന് പറഞ്ഞതിന് പിന്നാലെ പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ മറുപടി. ബലൂചിസ്ഥാനിലെ ജനറല്‍ ആസ്ഥാനത്ത് നടന്ന 17-ാമത് ദേശീയ ശില്‍പശാലയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ ഇക്കാര്യം പറഞ്ഞത്. 

രാജ്യത്തിന്റെ പ്രദേശിക സമഗ്രതയെ ലംഘിക്കുന്നത് സഹിക്കില്ലെന്നും ഉറച്ച പ്രതികരണം നേരിടേണ്ടിവരുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. 

ബ്രഹ്മോസ് വെറുമൊരു സംവിധാനമല്ലെന്നും മറിച്ച് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രായോഗിക തെളിവാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും 

ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വിജയം ഒരു ചെറിയ സംഭവമല്ലെന്നും മറിച്ച് നമ്മുടെ ശീലമാണെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചുവെന്നും നമ്മുടെ എതിരാളികള്‍ക്ക് ബ്രഹ്മോസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് നമ്മുടെ രാജ്യത്തിന് ഉറപ്പുണ്ടെന്നും അത് പാകിസ്ഥാനെക്കുറിച്ചാണെങ്കില്‍ അവരുടെ ഭൂമിയുടെ ഓരോ ഇഞ്ചും ബ്രഹ്മോസിന്റെ കൈയെത്തും ദൂരത്താണെന്നുമാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.