മുംബൈ: ഷാരൂഖ് ഖാനും കാജോളും അഭിനയിച്ച ഐക്കണിക് റൊമാന്റിക് ചിത്രം 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ' പൂര്‍ത്തിയാക്കിയത് 30 വര്‍ഷം. ലോകമെമ്പാടും ഈ സിനിമയ്ക്ക് ആരാധകരുണ്ട്.
ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെ റിലീസ് ചെയ്ത് 30 വര്‍ഷമായതായി തോന്നുന്നില്ലെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ദില്‍വാലെയിലെ രാജിനെ അവതരിപ്പിച്ചതിന് ലോകമെമ്പാടു നിന്നും തനിക്ക് ലഭിച്ച എല്ലാ സ്‌നേഹത്തിനും നന്ദിയുള്ളവനാണെന്നും ആളുകളുടെ ഹൃദയങ്ങളില്‍ ഈ ചിത്രം സൃഷ്ടിച്ച സ്ഥാനം ആരും പ്രവചിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സംസ്‌കാരത്തില്‍ ഇത് സന്തോഷകരമായ ഒരു സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ വിജയത്തിന് മുഴുവന്‍ ടീമിന്റെയും 'ശുദ്ധമായ ഹൃദയവും' സംവിധായകന്‍ ആദിത്യ ചോപ്രയുടെ വ്യക്തതയും കാഴ്ചപ്പാടും യാഷ് ചോപ്രയുടെ അനുഗ്രഹങ്ങളും കാരണമാണെന്ന് ഖാന്‍ പറഞ്ഞു.
ആദിത്യ ചോപ്ര സംവിധാനം ചെയ്ത് യാഷ് ചോപ്ര നിര്‍മ്മിച്ച ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ ബോളിവുഡിലെ പ്രണയ കഥപറച്ചിലിന് ഒരു മാനദണ്ഡമായി തുടരുന്നു.