യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയേക്കാള്‍ തങ്ങളുടെ മുന്‍ഗണന യുക്രെയ്‌നെന്ന് റഷ്യ

യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയേക്കാള്‍ തങ്ങളുടെ മുന്‍ഗണന യുക്രെയ്‌നെന്ന് റഷ്യ


മോസ്‌കോ: അമേരിക്കയല്ല തങ്ങളുടെ മുന്‍ഗണനയിലുള്ളത് യുക്രെയ്‌നെന്ന് റഷ്യ. ജോ ബൈഡന്‍  പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നു പിന്മാറിയതിനെക്കുറിച്ചുള്ള റഷ്യയുടെ പ്രതികരണമായിരുന്നു ഇത്. 

2022 ഫെബ്രുവരി മുതല്‍ യുക്രെയ്‌നുമായി റഷ്യ യുദ്ധം തുടരുകയാണ്. യുക്രെയ്‌നെ പിന്തുണക്കുന്ന രാജ്യമാണ് അമേരിക്ക. 

2024ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി കാത്തിരിക്കുന്നതിനേക്കാള്‍ റഷ്യയ്ക്ക് മറ്റ് മുന്‍ഗണനകളുണ്ടെന്നും യുക്രെയ്ന്‍ പ്രശ്‌നത്തിനാണ് മുന്‍ഗണനയെന്നും ക്രെംലിന്‍ പറഞ്ഞു. യുക്രെയ്‌നിനെതിരായ പോരാട്ടത്തില്‍ വിജയിക്കുക എന്നതിനാണ് റഷ്യയുടെ മുന്‍ഗണന.

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നുവെന്ന പുടിന്റെ പ്രസ്താവനയില്‍ ക്രെംലിന്‍ വക്താവ് ഉറച്ചു നിന്നു. ബൈഡനെ 'ഒരു പഴയ സ്‌കൂള്‍ രാഷ്ട്രീയക്കാരനും' മോസ്‌കോയുടെ താത്പര്യങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് 'കൂടുതല്‍ പ്രവചിക്കാവുന്നവനും' എന്ന് പുടിന്‍ നേരത്തെ പറഞ്ഞിരുന്നു.