യുക്രെയ്‌നില്‍ റഷ്യയുടെ തിരിച്ചടി

യുക്രെയ്‌നില്‍ റഷ്യയുടെ തിരിച്ചടി


ഖാര്‍കീവ്: യുക്രൈനെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ വലിയ നഗരമായ ഖാര്‍കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും 21 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.

ഡ്രോണുകളും മിസൈലുകളും ഗ്ലൈഡിങ് ബോംബുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഖാര്‍കീവ് മേയര്‍ വ്യക്തമാക്കി.

18 കെട്ടിടങ്ങളും 13 വീടുകളും തകര്‍ന്നുവെന്നാണ് മേയര്‍ പറയുന്നത്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യുക്രൈന്‍ റഷ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് പുടിന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ തിരിച്ചടി.