റഷ്യയിൽ ഇന്ധനക്ഷാമം സമ്മതിച്ച് പുടിൻ; വിതരണം ഉറപ്പാക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

റഷ്യയിൽ ഇന്ധനക്ഷാമം സമ്മതിച്ച് പുടിൻ; വിതരണം ഉറപ്പാക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്


മോസ്‌കോ: രാജ്യത്തെ വിവിധ മേഖലകളിൽ ഇന്ധനവിതരണ പ്രശ്‌നങ്ങൾ മൂലം ക്ഷാമം ഉണ്ടായതായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സമ്മതിച്ചു. ആവശ്യത്തിന് ഇന്ധനം രാജ്യത്തുടനീളം ലഭ്യമാക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.

ഇന്ധനവിതരണ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. കാർഷിക മേഖലയ്ക്ക് ആവശ്യമായ ഇന്ധനം തടസമില്ലാതെ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഡീസൽ ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസൽ കയറ്റുമതിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് പുടിൻ അറിയിച്ചു.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വിതരണ സംവിധാനം ശക്തിപ്പെടുത്താൻ റഷ്യ സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.