ജനസംഖ്യ കുറയുന്ന ജപ്പാനില്‍ ഒഴിഞ്ഞുകിടക്കുന്നത് 90 ലക്ഷം വീടുകള്‍

ജനസംഖ്യ കുറയുന്ന ജപ്പാനില്‍ ഒഴിഞ്ഞുകിടക്കുന്നത് 90 ലക്ഷം വീടുകള്‍


ടോക്യോ: ജപ്പാനിലെ ജനസംഖ്യ ഓരോ വര്‍ഷവും താഴുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആ രാജ്യം നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയാണ്. ജപ്പാന്‍കാര്‍ അവരുടെ വീടുകള്‍ഉപേക്ഷിച്ച് കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് കുടിയേറുകയോ അടുത്ത തലമുറ കുറയുകയോ ചെയ്യുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് ഏകദേശം 90 ലക്ഷത്തോളം വീടുകള്‍ ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ മൊത്തം ജനസംഖ്യയെക്കാള്‍ മുകളിലാണ് ജപ്പാനിലെ ഒഴിഞ്ഞ വീടുകളുടെ എണ്ണം എന്നു കണക്കാക്കുമ്പോള്‍ തന്നെ ഈ പ്രവണതയുടെ ഗൗരവം കാണാം.

ശൂന്യമായ വീടുകളുടെ ഈ വര്‍ദ്ധനവ് ജപ്പാനിലെ ജനസംഖ്യ കുറയുന്നതുമായി അടുത്ത ബന്ധമുള്ളതാണ്.

പരമ്പരാഗതമായി, 'അകിയ' എന്നറിയപ്പെടുന്ന ഈ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ പ്രധാനമായും ഗ്രാമപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. എന്നാല്‍ ഈ പ്രവണത ഇപ്പോള്‍ ടോക്കിയോ, ക്യോട്ടോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. പ്രായമായ ജനസംഖ്യയും കുറഞ്ഞ ജനനനിരക്കും ഇതിനകം കൈകാര്യം ചെയ്യുന്ന ജാപ്പനീസ് സര്‍ക്കാരിന് ഈ സാഹചര്യം ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നു.

വീടുകള്‍ ആവശ്യത്തലും അധികം നിര്‍മ്മിക്കുന്നതുകൊണ്ടല്ല ഒഴിഞ്ഞ വീടുകളുടെ എണ്ണം വര്‍ധിക്കുന്നത്. പകരം, നിലവിലുള്ള വീടുകളില്‍ താമസിക്കാന്‍ മതിയായ ആളുകളില്ലാത്ത ജപ്പാനിലെ ജനസംഖ്യ കുറയുന്നതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ജപ്പാനിലെ ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജപ്പാനിലെ 14% റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ചിലര്‍ക്ക് രണ്ടു വീടുകള്‍ ഉള്ളതിനാല്‍ ഒരെണ്ണം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകള്‍ ജോലിക്കായി താല്‍ക്കാലികമായി വിദേശത്തേക്ക് പോകുന്നത് പോലുള്ള വിവിധ കാരണങ്ങളാലും വീടുകള്‍ ശൂന്യമാകുന്നു.

ഈ വീടുകളെല്ലാം കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും അകിയകളുടെ എണ്ണം പെരുകുന്നത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

അകിയ പലപ്പോഴും തലമുറകളിലൂടെ പാരമ്പര്യമായി ലഭിക്കുന്നവയാണ്. എന്നിരുന്നാലും, ജപ്പാനിലെ ജനന നിരക്ക് കുറയുന്നത് അര്‍ത്ഥമാക്കുന്നത് പല വീടുകളും അനന്തരാവകാശികളില്ലാതെ അവശേഷിക്കുന്നു എന്നാണ്. അല്ലെങ്കില്‍ അവിടെയുണ്ടായിരുന്നവര്‍ നഗരങ്ങളിലേക്ക് താമസം മാറുകയും ഗ്രാമീണ സ്വത്തുക്കളില്‍ വലിയ  മൂല്യം കാണാതിരിക്കുയും ചെയ്യുന്ന യുവതലമുറയ്ക്കാണ് അവ പാരമ്പര്യമായി ലഭിക്കുന്നത് എന്നുമാണ്.