തായ്‌ലന്റില്‍ വിമാനം തകര്‍ന്ന് ആറുപേര്‍ മരിച്ചു

തായ്‌ലന്റില്‍ വിമാനം തകര്‍ന്ന് ആറുപേര്‍ മരിച്ചു


തായ്ലന്‍ഡ്: ഹുവാഹിന്‍ വിമാനത്താവളത്തിന സമീപം ചെറു വിമാനം തകര്‍ന്നു വീണ് ആറുപേര്‍ മരിച്ചു. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പരീക്ഷണ പറക്കലിലായിരുന്നു ഡിഎച്ച്‌സി-6-400 വിമാനം അപകടത്തില്‍ പെട്ടത്.

വിമാനം രണ്ടായി തകര്‍ന്ന് കടലില്‍ വീഴുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. അന്വേഷണം നടത്തി വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.,