ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ച് സുനിത വില്യംസും സംഘവും; നാളെ പുലര്‍ച്ചെ 3.27 ന് ഭൂമി തൊടും

ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ച് സുനിത വില്യംസും സംഘവും; നാളെ പുലര്‍ച്ചെ 3.27 ന് ഭൂമി തൊടും


ന്യൂയോര്‍ക്ക് : ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ച് സുനിത വില്യംസും സംഘവും. ബുഷ് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരാണ് സുനിതയ്‌ക്കൊപ്പം ഉള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ട ഡ്രാഗണ്‍ പേടകം യാത്ര ആരംഭിച്ചു.

നാളെ പുലര്‍ച്ചെ 3.27നാണ് പേടകം ഭൂമിയിലെത്തുക. ഫ്‌ലോറിഡ തീരത്തോട് ചേര്‍ന്നുള്ള കടലിലാണ് പേടകം ഇറങ്ങുക. നീണ്ട 9 മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷമാണ് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. 2024 ജൂണിലാണ് ബഹിരാകാശ ദൗത്യത്തിനായി സുനിത വില്യംസും വില്‍മോറും യാത്ര തിരിച്ചത്.

വെറും 9 ദിവസത്തെ ദൗത്യത്തിനായിട്ടായിരുന്നു പ്രയാണം. ദൗത്യത്തിന് ശേഷം ബോയിങ്ങിന്റെ ആദ്യ ബഹിരാകാശ പേടകത്തില്‍ മടങ്ങിവരാനായിരുന്നു തീരുമാനം. എന്നാല്‍ ത്രസ്റ്ററുകള്‍ മണിമുടക്കുകയും ഹീലിയ ചേര്‍ച്ചയുണ്ടാകുകയും ചെയ്തതോടെ തിരിച്ച് വരാന്‍ സാധിക്കാതെയായി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തിരിച്ച് വരവ് അനിശ്ചിതമായി നീളുകയായിരുന്നു. ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് അവരിരുവരും തിരിച്ചെത്തുകയാണ്.