കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വീട്ടമ്മ അതിക്രമം നടത്തി. മുട്ടേല്‍ സ്വദേശിനി ശ്യാമളയാണ് പഞ്ചായത്ത് ഓഫിസില്‍ ്അതിക്രമം നടത്തിത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൃതമായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
എന്നാല്‍ ശ്യാമളയുടേതായി ഫയലുകള്‍ ഒന്നും പരിഗണിക്കാനില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഓഫിസില്‍ ഇടയ്ക്ക് എത്തുന്ന ശ്യാമള പഞ്ചായത്ത് അധികൃതരുടെ ജോലിക്ക് തടസം സൃഷ്ടിക്കാറുണ്ടെന്ന് പൊലീസും പറയുന്നു. ഇവര്‍ക്കെതിരെ മുമ്പ് പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. വിഷയം ചര്‍ച്ച ചെയ്യാനായി അധികൃതര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.