മെസിയുടെ വരവിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി

മെസിയുടെ വരവിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി


തിരുവനന്തപുരം: കേരളത്തിലെ ഫുട്ബാള്‍ ആരാധകരുടെ ഹൃദയമിടിപ്പിന് ഇനി വേഗം കൂടും.  അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റേയും നായകന്‍ ലയണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. കായിക മന്ത്രാലയത്തിനു പുറമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചതായി മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം ഒക്ടോബറിലായിരിക്കും മെസിയും അര്‍ജന്റീനന്‍ ഫുട്ബാള്‍ ടീമും കേരളത്തിലെത്തുക. ഏഴു ദിവസം മെസിയും അര്‍ജന്റീന ടീമും കേരളത്തിലുണ്ടാകും. അതിനിടയില്‍ സൗഹൃദ മത്സരത്തിലും പൊതുപരിപാടിയിലും മെസി പങ്കെടുക്കും.