ശബരിമല: മമ്മൂട്ടിക്കു വേണ്ടി ശബരിമലയില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ചൊവ്വാഴ്ച വൈകിട്ട് ശബരിമലയില്‍ ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്നപേരില്‍ ഉഷപൂജ നടത്തുകയായിരുന്നു.
പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണു മോഹന്‍ലാല്‍ മലകയറിയത്. സുഹൃത്ത് കെ മാധവനും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തി അദ്ദേഹം മലയിറങ്ങും.
മമ്മൂട്ടിക്കു പുറമേ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തി.
പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം എമ്പുരാന്‍ മാര്‍ച്ച് 27ന് മുമ്പ് റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായാണ് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്തിയത്.