ന്യൂഡല്‍ഹി: കലാപം രൂക്ഷമായ മണിപ്പൂരില്‍ സുപ്രിം കോടതി ജസ്റ്റിസുമാര്‍ സന്ദര്‍ശനം നടത്തുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, സൂര്യകാന്ത്, കെ വി വിശ്വനാഥന്‍, വിക്രം നാഥ്, എന്‍ കെ സിംഗ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘം ഈ മാസം 22ന് മണിപ്പൂരില്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതര്‍ക്കുള്ള സഹായവും വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. സംഘര്‍ഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും ഇപ്പോഴത്തെ സ്ഥിതിഗതികള്‍ സംഘം നേരിട്ട് വിലയിരുത്തും. കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും.