തിരുവനന്തപുരം: പത്തനംതിട്ട കലക്റ്ററേറ്റിന് പിന്നാലെ തിരുവനന്തപുരം കലക്റ്ററേറ്റിന് നേരെയും ബോംബ് ഭീഷണി. ഇമെയില്‍ വഴി ഉച്ചയോടെയാണ് ഭീഷണി ലഭിച്ചത്. ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.