മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ സിനഗോഗിന് പുറത്ത് നടന്ന ആക്രമണത്തിന് ശേഷം രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ 'ഭീകര സംഭവമായി' പ്രഖ്യാപിച്ചിരുന്നുവെന്ന് ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് സേനയിലെ തീവ്രവാദ വിരുദ്ധ പൊലീസിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ ലോറന്‍സ് ടെയ്ലര്‍ കൂട്ടിച്ചേര്‍ത്തു.
കത്തിയുമായി നില്‍ക്കുകയായിരുന്ന അക്രമിക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അയാളത് ശ്രദ്ധിക്കാതിരുന്നതോടെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു.
മിഡില്‍ടണ്‍ റോഡിലെ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗിന് പുറത്താണ് സംഭവം നടന്നതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് സ്ഥിരീകരിച്ചു.