പോപ്പ് വേഷത്തില്‍ എഐ ചിത്രം പോസ്റ്റ് ചെയ്ത് ട്രംപ്; ഫ്രാന്‍സിസ് പോപ്പിന്റെ മരണത്തെ പരിഹസിച്ചുവെന്ന് ആക്ഷേപം

പോപ്പ് വേഷത്തില്‍ എഐ ചിത്രം പോസ്റ്റ് ചെയ്ത് ട്രംപ്;  ഫ്രാന്‍സിസ് പോപ്പിന്റെ മരണത്തെ പരിഹസിച്ചുവെന്ന് ആക്ഷേപം


വാഷിംഗ്ടണ്‍: അന്തരിച്ച പോപ്പ് ഫ്രാന്‍സിസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു കോണ്‍ക്ലേവിന് മുന്നോടിയായി, ട്രംപ് എഐ സഹായത്തോടെ നിര്‍മ്മിച്ച തന്റെ ചിത്രം പങ്കിട്ടത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. പുരോഹിതന്മാര്‍, കത്തോലിക്ക വിശ്വാസികള്‍, ഇറ്റാലിക്കാര്‍ എന്നിവരുള്‍പ്പെടെ ലോകമെമ്പാടുമുള്ള ആളുകളുടെ രോഷം ഉയര്‍ന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ചിത്രത്തില്‍ ട്രംപ് ഒരു വെളുത്ത കാസോക്ക്, ഒരു ബിഷപ്പിന്റെ തൊപ്പി എന്നിവ ധരിച്ചിരിക്കുന്നതായി കാണാം.  ശനിയാഴ്ച വത്തിക്കാന്റെ കോണ്‍ക്ലേവ് ബ്രീഫിംഗിലും ഇത് ചര്‍ച്ചാ വിഷയമായതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കത്തോലിക്കാ സഭയ്ക്കും അതിന്റെ അനുയായികള്‍ക്കും മാത്രമല്ല, ഫ്രാന്‍സിസിനെ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോട് വളരെയധികം ബഹുമാനം പുലര്‍ത്തുന്ന ആളുകള്‍ക്കും പോപ്പിന്റെ മരണം ഒരു തിരിച്ചടിയായിരുന്നു. മതവിശ്വാസികളല്ലാത്ത ഇറ്റലിക്കാര്‍ പോലും പോപ്പിനെ വളരെയധികം ബഹുമാനിച്ചിരുന്നു.

പോസ്റ്റിന്റെ മോശം താല്പര്യത്തെ വിമര്‍ശിച്ച ഇറ്റാലിയന്‍, സ്പാനിഷ് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഫ്രാന്‍സിസ് പോപ്പിന്റെ മരണത്തിന്റെ വെളിച്ചത്തില്‍ ട്രംപിന്റെ നടപടി കുറ്റകരമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ട്രംപ് ഫ്രാന്‍സിസിന്റെ മരണത്തെ പരിഹസിച്ചതായി നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിച്ചു. 'ഇത് സഭയോടും ദൈവത്തോടും തന്നെയുള്ള അനാദരവാണ്... ട്രംപ് അക്ഷരാര്‍ത്ഥത്തില്‍ എതിര്‍ക്രിസ്തുവാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

'ഇത് വെറുപ്പുളവാക്കുന്നതും പൂര്‍ണ്ണമായും കുറ്റകരവുമാണെന്ന് മറ്റൊരാള്‍ എഴുതി. ഇത് അങ്ങേയറ്റം അനാദരവും നാര്‍സിസിസവുമാണ്. അങ്ങനെയൊരാളെയാണ് റിപ്പബ്ലിക്കന്‍മാര്‍ വോട്ട് ചെയ്തതെന്ന് മൂന്നാമതൊരാള്‍ ട്വീറ്റ് ചെയ്തു.

'കത്തോലിക്കരോട് ട്രംപും അദ്ദേഹത്തിന്റെ കുരങ്ിങന്മാരും എത്ര അനാദരവാണ് കാണിക്കുന്നതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു,  അനാദരവും നീചത്വവും മണ്ടത്തരവുമാണിത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാന്‍ കത്തോലിക്കര്‍ കടന്നുപോകുന്ന പ്രക്രിയയെ പരിഹസിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യംവന്നുവെന്നും പലരും ചോദിച്ചു.

'എനിക്ക് പോപ്പാകാന്‍ ആഗ്രഹമുണ്ട് '

ഫ്രാന്‍സിസ് പോപ്പിന്റെ പിന്‍ഗാമിയായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു റിപ്പോര്‍ട്ടര്‍ അടുത്തിടെ ട്രംപിനോട് ചോദിച്ചപ്പോള്‍ തനിക്ക് പോപ്പാകാന്‍ ആഗ്രഹമുണ്ടെന്നും അതാണ് എന്റെ ഒന്നാം നമ്പര്‍ ചോയ്‌സ് 78 കാരനായ ട്രംപ് പരിഹസിച്ചിരുന്നു.

പോപ്പ് ആരാകണം എന്നതില്‍ 'എനിക്ക് മുന്‍ഗണനയില്ല. ന്യൂയോര്‍ക്ക് എന്ന സ്ഥലത്തുനിന്ന് വളരെ നല്ല ഒരു കര്‍ദ്ദിനാള്‍ നമുക്കുണ്ട്, അതിനാല്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു:

 ട്രംപ് പോപ്പാകുന്നതിനെ സ്വാഗതം ചെയ്ത് സൗത്ത് കരോലിന സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം

'അടുത്ത പോപ്പ് ആകാനുള്ള ആശയം പ്രസിഡന്റ് ട്രംപ് തുറന്നു പ്രകടിപ്പിച്ചതു കേട്ടപ്പോള്‍ എനിക്ക് ആവേശമായി. ഇത് ശരിക്കും ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിരിക്കും. പക്ഷേ ഈ സാധ്യതയെക്കുറിച്ച് തുറന്ന മനസ്സ് സൂക്ഷിക്കാന്‍ ഞാന്‍ പാപ്പല്‍ കോണ്‍ക്ലേവിനോടും കത്തോലിക്കാ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു!' എക്‌സ് പ്ലാറ്റ്‌ഫോമില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ പോസ്റ്റ് ചെയ്തു.

'ട്രംപ് MMXXV-III  ആദ്യ പോപ്പ്-യുഎസ് പ്രസിഡന്റ് കോംബിനേഷന് നിരവധി ഗുണങ്ങളുണ്ട്. വെളുത്ത പുകയ്ക്കായി കാത്തിരിക്കുന്നു.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.