വാഷിംഗ്ടണ്‍: സ്വിറ്റ്സര്‍ലാന്‍ഡിന് മേല്‍ അധികമായി 9 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു സ്വിസ് വനിതാ ഉദ്യോഗസ്ഥയുടെ സംസാരശൈലി തനിക്ക് ഇഷ്ടപ്പെട്ടില്ലാത്തതിനാലാണെന്ന് പറഞ്ഞു. ഫോക്സ് ബിസിനസിനോടുള്ള അഭിമുഖത്തിലാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.
അമേരിക്കയിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ സ്വിറ്റ്സര്‍ലാന്‍ഡ് യാതൊരു താരിഫും അടച്ചിരുന്നില്ലെന്നും ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത രീതിയില്‍ ആയിരുന്നു അവസ്ഥയെന്നും ട്രംപ് ആരോപിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡാവോസില്‍ നടത്തിയ പ്രസംഗത്തിനിടയിലും ട്രംപ് സമാന പരാമര്‍ശം നടത്തിയിരുന്നു. സ്വിറ്റ്സര്‍ലാന്‍ഡിന് പ്രസിഡന്റ് ആണോ പ്രധാനമന്ത്രി ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതുപോലെ അദ്ദേഹം സംസാരിച്ചിരുന്നു.
