അലാസ്‌ക മുതല്‍ ഏഷ്യന്‍ ഭാഗങ്ങള്‍ വരെ സൂനാമി മുന്നറിയിപ്പ്

അലാസ്‌ക മുതല്‍ ഏഷ്യന്‍ ഭാഗങ്ങള്‍ വരെ സൂനാമി മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: റഷ്യയിലും ജപ്പാനിലും ആഞ്ഞടിക്കുന്ന സൂനാമി തിരകള്‍ അലാസ്‌ക മുതല്‍ ഏഷ്യയുടെ ചില ഭാഗങ്ങള്‍ വരേുയം തെക്കേ അമേരിക്ക വരേയും കടുത്ത മുന്നറിയിപ്പുകള്‍ക്ക് വഴിയൊരുക്കി. അലാസ്‌കയില്‍ വടക്കന്‍ പസഫിക് സമുദ്രത്തിലെ അഗ്നിപര്‍വ്വത ദ്വീപുകളിലെ ശൃംഖലയിലാണ് മുന്നറിയിപ്പുകള്‍ കൂടുതല്‍ നല്‍കിയത്. 

കുറില്‍ ദ്വീപുകളായ പരമുഷിര്‍, ഷുംഷു, കംചത്ക മേഖല എന്നിവിടങ്ങളില്‍ റഷ്യന്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയോടെയാണ് കുറില്‍ ദ്വീപുകളില്‍ ആദ്യത്തെ തിരമാലകള്‍ ആഞ്ഞടിച്ചതെന്നാണ് സഖാലിന്‍ മേഖലയിലെ അധികൃതര്‍ ടെലിഗ്രാമില്‍ പറഞ്ഞു. 

പ്രധാന ജാപ്പനീസ് ദ്വീപുകളായ ഹോണ്‍ഷുവിനേയും ഹോക്കൈഡോയെയും ബന്ധിപ്പിക്കുന്ന ഫെറി പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചതായി ജപ്പാനിലെ പൊതുപ്രക്ഷേപകനായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. 

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന് സുനാമി വിവരം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിയന്തര സേവന സംഘം തീരദേശ സമൂഹങ്ങളിലെ പ്രാദേശിക ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണറുടെ പ്രസ് ഓഫീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി. എല്ലാവരും ജാഗ്രത പാലിക്കാനും പ്രാദേശിക അടിയന്തര ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അറിയിക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.

തെക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ജലപ്രവാഹം ഉണ്ടാകാമെങ്കിലും വ്യാപകമായ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നില്ലെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് പറഞ്ഞു. 

ബേ ഏരിയയിലെ തീരത്ത് വലിയ തിരമാലകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.