ഭരണമാറ്റം യുകെയുടെ ഇസ്രയേല്‍-പാലസ്തീന്‍ നയത്തില്‍ കാതലായ മാറ്റം കൊണ്ടുവരും

ഭരണമാറ്റം യുകെയുടെ ഇസ്രയേല്‍-പാലസ്തീന്‍ നയത്തില്‍ കാതലായ മാറ്റം കൊണ്ടുവരും


ലണ്ടന്‍: യുകെയില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ മാറി ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ ഇസ്രായ്‌ല# പാലസ്തീന്‍ പ്രശ്‌നത്തില്‍ രാജ്യം തുടര്‍ന്നിരുന്ന നയത്തില്‍ കാതലായ മാറ്റം വരുമെന്ന് ഉറപ്പായി. പത്തുമാസമായി ഗാസയില്‍ തുടരുന്ന യുദ്ധത്തില്‍ അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടനും ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നയമായിരുന്നു സ്വീകരിച്ചിരുന്നത്.
ഇപ്പോള്‍, പുതിയ ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍, ബ്രിട്ടന്‍, പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക എടുത്തിട്ടുള്ള നിലപാടില്‍ നിന്ന് അകന്നുപോകുന്നു എന്ന സൂചനയാണ് നല്‍കുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെക്കുറിച്ചുള്ള മുന്‍ സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ ഈ ആഴ്ച അവസാനത്തോടെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാരിന്റെ ചര്‍ച്ചകളെക്കുറിച്ച് വിശദീകരിച്ച രണ്ട് പേര്‍ പറഞ്ഞു. വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഇരുവരും സംസാരിച്ചത്.

പാലസ്തീനികളെ സഹായിക്കുന്ന പ്രധാന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് ധനസഹായം പുനരാരംഭിക്കുമെന്ന് കഴിഞ്ഞയാഴ്ച, ബ്രിട്ടന്‍ പറഞ്ഞത് ആവര്‍ പാലസ്തീന്‍ പക്ഷത്തേക്ക് ചായുന്നതിന്റെ തെളിവാണ്. 'നിഷ്പക്ഷതയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍' പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎന്‍ആര്‍ഡബ്ല്യുഎ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സഹായം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഹമാസിന്റെ നേതൃത്വത്തിലുള്ള ഒക്ടോബര്‍ 7 ലെ ഇസ്രായേലിനെതിരായ ആക്രമണത്തിലോ അതിന്റെ അനന്തരഫലങ്ങളിലോ ഏജന്‍സിയുടെ ഒരു ഡസന്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

ബ്രിട്ടന്റെ പുതിയ നീക്കം മൊത്തത്തില്‍ പരിശോധിച്ചാല്‍ ഗാസയിലെ ഇസ്രായേലിന്റെ കഠിനമായ സൈനിക പ്രതികരണം അവസാനിപ്പിക്കുന്നതിന് നെതന്യാഹുവില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറായ ഒരു സര്‍ക്കാരിനെയാണ് ഈ നടപടികള്‍ കാണിക്കുന്നത്. മുന്‍ മനുഷ്യാവകാശ അഭിഭാഷകനായ സ്റ്റാര്‍മര്‍ അമേരിക്കയേക്കാള്‍ അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുവെന്നും ഇത് കാണിക്കുന്നു.