ഇറാന്‍ വ്യോമാക്രമണങ്ങള്‍ക്കുശേഷം യു എന്‍ സുരക്ഷാ സമിതി അടിയന്തര യോഗം വിളിച്ചു

ഇറാന്‍ വ്യോമാക്രമണങ്ങള്‍ക്കുശേഷം യു എന്‍ സുരക്ഷാ സമിതി അടിയന്തര യോഗം വിളിച്ചു


വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നു. മധ്യപൂര്‍വേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് യു എന്‍ അറിയിച്ചു.


ഫ്രാന്‍സ്, ബഹ്‌റൈന്‍, ചൈന, റഷ്യ, കൊളംബിയ എന്നീ രാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ ചേര്‍ന്നാണ് അടിയന്തര യോഗം ആവശ്യപ്പെട്ടതെന്ന് യു എന്നിലെ റഷ്യന്‍ പ്രതിനിധി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.