ട്രൂഡോയ്ക്കു പകരക്കാരനായി ലിബറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി; ജനകീയനല്ലെന്നത് പോരായ്മ

ട്രൂഡോയ്ക്കു പകരക്കാരനായി ലിബറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി; ജനകീയനല്ലെന്നത് പോരായ്മ


'റോക്ക് സ്റ്റാര്‍ സെന്‍ട്രല്‍ ബാങ്കര്‍' കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമ്പത്തിക അപകടങ്ങളെക്കുറിച്ചുള്ള വിദഗ്ദ്ധനായ കാര്‍ണിയെ 76% വോട്ടര്‍മാര്‍ക്ക് അറിയില്ല

ഓട്ടവ: രാജിവെച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ൂഡോയുടെ പകരക്കാരനെ കണ്ടുപിടിക്കാനുള്ള ലിബറല്‍ പാര്‍ട്ടിയുടെ നേതൃമത്സര പ്രചാരണത്തിന് തുടക്കം കുറിച്ച്  ബാങ്ക് ഓഫ് കാനഡ മുന്‍ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

സാമ്പത്തിക പ്രതിസന്ധികളുടെ ഒരു പരമ്പര നയിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ച് ഒരു പ്രമുഖ ആഗോള ശബ്ദമായി മാറുകയും ചെയ്ത 'റോക്ക് സ്റ്റാര്‍ സെന്‍ട്രല്‍ ബാങ്കര്‍' ആയ മാര്‍ക്ക് കാര്‍ണി, കാനഡയിലെ ലിബറല്‍ പാര്‍ട്ടിയെ നയിക്കാനുള്ള മത്സരത്തില്‍ പങ്കുചേര്‍ന്നെങ്കിലും അന്താരാഷ്ട്ര ഉച്ചകോടിയിലും കമ്പനി ബോര്‍ഡ് റൂമുകളിലും പങ്കെടുക്കുന്ന കാര്‍ണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി കനേഡിയന്‍ വോട്ടര്‍മാരെ-സ്വന്തം പാര്‍ട്ടിക്കുള്ളിലുള്ളവരുടെ പോലും അംഗീകാരം നേടിയെടുക്കാന്‍ കഴിയുമോ എന്നതായിരിക്കാം.

ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി സേവനമനുഷ്ഠിച്ച കാര്‍ണി വ്യാഴാഴ്ച എഡ്മണ്ടണില്‍ നടന്ന ഒരു പരിപാടിയില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. മത്സരത്തില്‍ പ്രവേശിക്കുന്ന ആദ്യത്തെ ഗൗരവമുള്ള മത്സരാര്‍ത്ഥിയാണ് അദ്ദേഹം. ഈ മത്സരത്തില്‍ വിജയിക്കുന്നയാളാകും സ്ഥാനമൊഴിയുന്ന ട്രൂഡോയ്ക്കു പകരം ലിബറല്‍ പാര്‍ട്ടി നേതാവായും ഒരുപക്ഷേ ഹ്രസ്വമായ കാലയളവിലെങ്കിലും കാനഡയുടെ അടുത്ത പ്രധാനമന്ത്രിയായും മാറുക.

'ഈ സംവിധാനം വേണ്ടതുപോലെ പ്രവര്‍ത്തിക്കുന്നില്ല, അതിന്റെ  കഴിവനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല' , ആഭ്യന്തര പ്രതിസന്ധിയെയും വിശാലമായ തദ്ദേശീയ രാഷ്ട്രീയ അനിശ്ചിതത്വത്തെയും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം അനുയായികളോട് പറഞ്ഞു. 'കാനഡ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ്, പക്ഷേ അതിനെ ഇനിയും മികച്ചതാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

എലോണ്‍ മസ്‌ക്കിന്റെയും ഡോണള്‍ഡ് ട്രംപിന്റെയും അംഗീകാരങ്ങള്‍ പിന്തുടരുന്ന പിയര്‍ പോളിയേവിനെപ്പോലുള്ള ആജീവനാന്ത രാഷ്ട്രീയക്കാര്‍ക്ക് പരസ്പരബന്ധിതമായ പ്രതിസന്ധികള്‍ പരിഹരിക്കാനാകില്ലെന്ന് അദ്ദേഹം അനുയായികളോട് പറഞ്ഞു.

ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ സംസാരിക്കാന്‍ കഴിയുന്ന കാര്‍ണി തന്റെ അംഗീകാര യോഗ്യതകള്‍ വളരെ വേഗത്തിലാണ് നേടിയെടുത്തത്.

'ഒന്നിലധികം പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്, രണ്ട് സമ്പദ്വ്യവസ്ഥകളെ രക്ഷിക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. ബിസിനസ്സ് എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് എനിക്കറിയാം, അത് നിങ്ങള്‍ക്കായി എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നും എനിക്കറിയാം '.

എന്നാല്‍ ഉയര്‍ന്ന അന്താരാഷ്ട്ര പ്രശസ്തി ഉണ്ടെങ്കിലും കാര്‍ണിക്ക്-നേതൃത്വ മത്സരത്തിലെ എതിരാളികളെപ്പോലെ-കാനഡയ്ക്കുള്ളില്‍ വേണ്ടത്ര പ്രസസ്തിയോ അംഗീകാരമോ ഇല്ല എന്നത് ഒരു കുറവാണ്.

അബാക്കസ് ഡേറ്റ ഈ മാസം നടത്തിയ വോട്ടെടുപ്പില്‍ കാര്‍ണിയുടെ ചിത്രം കാണിച്ചപ്പോള്‍ 76% കനേഡിയന്‍മാര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കാര്‍ണിയുടെ പ്രധാന എതിരാളിയായി കാണപ്പെടുന്ന മുന്‍ ധനകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് മികച്ച പ്രകടനം കാഴ്ചവച്ചു. ക്രിസ്റ്റിയയുടെ  ഫോട്ടോ കാണിച്ചപ്പോള്‍ 51% പേര്‍ അവരെ തിരിച്ചറിഞ്ഞു.

നിരാശാജനകമായ ഫലം യഥാര്‍ത്ഥത്തില്‍ ജൂലൈയില്‍ നടന്ന മുന്‍ വോട്ടെടുപ്പിനേക്കാള്‍ മെച്ചപ്പെട്ടതാണ് എന്ന വസ്തുതമാത്രമാണ് കാര്‍ണിക്ക് ഏക ആശ്വാസംം. ആദ്യവോട്ടെടുപ്പില്‍ പ്രതികരിച്ച 93% പേര്‍ക്കും അദ്ദേഹത്തിന്റെ പേര് പറയാന്‍ കഴിഞ്ഞിരുന്നില്ല.

ട്രൂഡോയ്ക്കു പകരക്കാരനായി ലിബറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി; ജനകീയനല്ലെന്നത് പോരായ്മ