ഷിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി നാഗല്‍ കീര്‍ത്തന അവാര്‍ഡ് പാസ്റ്റര്‍ സാംകുട്ടി മത്തായി ഷിക്കാഗോയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. ഷിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ രക്ഷാധികാരി കെ എം ഈപ്പന്‍ അവാര്‍ഡ് സമ്മാനിച്ചു. സിജിഎം എ ജനറല്‍ സെക്രട്ടറി കുര്യന്‍ ഫിലിപ്പ് മംഗള പത്രം നല്‍കി. ജെയിംസ് ജോസഫ് അവാര്‍ഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. എഫ്പിസിസിയുടെ ഉപഹാരം കണ്‍വീനര്‍ ഡോ വില്ലി ഏബ്രഹാം നല്‍കി. പ്രശസ്ത സാഹിത്യകാരന്‍ റവ ജോര്‍ജ് മാത്യു പുതുപ്പള്ളി അച്ചന്‍ മുഖ്യാതിഥിയായിരുന്നു. സിജിഎംഎ പ്രസിഡന്റ് ഡോ. അലക്‌സ് ടി കോശി, വൈസ് പ്രസിഡന്റ് ഡോ ടൈറ്റസ് ഈപ്പന്‍, ജോയിന്റ് സെക്രട്ടറി ഡോ. ബിജു ചെറിയാന്‍, ട്രഷറര്‍ ജോണ്‍സണ്‍ ഉമ്മന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ആത്മചൈതന്യം പകരുന്ന 150ല്‍പരം ഗാനങ്ങള്‍ ക്രൈസ്തവ ഗാനസാഹിത്യത്തിന് നല്‍കിക്കൊടുത്ത പാസ്റ്റര്‍ സാംകുട്ടിയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് സമ്മേളനം വിലയിരുത്തി. മുതിര്‍ന്ന പാസ്റ്റര്‍മാരായ റവ. പി വി കുരുവിള, റവ. ജോസഫ് കെ ജോസഫ്, റവ. പിസി മാമന്‍, റവ. ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഐപിസി ഹെബ്രോന്‍ ഗോസ്പല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ നിരവധി ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. ക്രൈസ്തവ സാഹിത്യ അക്കാഡമിയുടെ പ്രസിഡണ്ടായി ടോണി വി ചെവുക്കാരനും ജനറല്‍ സെക്രട്ടറിയായി സജി മത്തായി കാതെട്ടും പ്രവര്‍ത്തിക്കുന്നു.