ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടയ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഭിലാഷ് ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി ബിനു മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും ഫിലിപ്പോസ് ചെറിയാന്‍ കണക്കും അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിനു കെ മാത്യു (ചെയര്‍മാന്‍), സാജന്‍ വര്‍ഗീസ് (സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ (ട്രഷറര്‍), എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്മാരായി അലക്‌സ് തോമസ്, ബ്രിഡ്ജിത് വിന്‍സെന്റ്റ്, ജോബി ജോര്‍ജ്, ഫിലിപ്പോസ് ചെറിയാന്‍, സുധ കര്‍ത്താ, ശോശാമ്മ ചെറിയാന്‍, തോമസ് പോള്‍ എന്നിവരെയും സുമോദ് നെല്ലിക്കാല (ജോയിന്റ് സെക്രട്ടറി), അലക്‌സ് ബാബു (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു
ചെയര്‍പേഴ്‌സണ്‍സായി അഭിലാഷ് ജോണ്‍ (ഓണം ചെയര്‍മാന്‍), രാജന്‍ ശാമുവേല്‍ (കേരളാ ഡേ ചെയര്‍മാന്‍), വിന്‍സെന്റ് ഇമ്മാനുവേല്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), അരുണ്‍ കോവാട്ട് (പ്രോഗ്രാം പ്രൊഡ്യൂസര്‍), ജോര്‍ജ് നടവയല്‍ (പി ആര്‍ ഒ), റോണി വര്ഗീസ് (അവാര്‍ഡ്), ജോര്‍ജ്കുട്ടി ലൂക്കോസ്, ജോണ്‍ പണിക്കര്‍ (കര്‍ഷക രത്‌ന), ആശ അഗസ്റ്റിന്‍ (വുമണ്‍ ഫോറം ചെയര്‍പേഴ്‌സണ്‍), സാറ ഐപ്പ്, സെലിന്‍ ഓലിക്കല്‍ (റിസപ്ഷന്‍), ജോബി ജോര്‍ജ്, രാജന്‍ ശാമുവേല്‍, ഫിലിപ്പോസ് ചെറിയാന്‍, അലക്‌സ് തോമസ് (ഫുഡ്), ജീമോന്‍ ജോര്‍ജ്, സുരേഷ് നായര്‍ (പ്രോസഷന്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബിനു മാത്യു ഫിലാഡല്‍ഫിയലിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറല്‍ സെക്രട്ടറി, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രോഗ്രാം കോര്‍ഡിനേറ്റര്‍, സെയിന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്. ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദം നേടിയിട്ടുള്ള ബിനു മുതിര്‍ന്ന ഡേറ്റാ എഞ്ചിനീയര്‍ ആയി സേവനമനുഷ്ഠിക്കുന്നു.
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാജന്‍ വറുഗീസ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തന പാടവം തെളിയിച്ചിട്ടുണ്ട്.
ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ഓലിക്കല്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍, പമ്പ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ ഫിലാഡല്‍ഫിയയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ തനതായ ഓണം, കേരളാ ഡേ ആഘോഷങ്ങളാണ് ട്രൈസ്റ്റേറ്റ് കേരള ഫോറം മുന്‍കൈ എടുത്തു നടത്താറുള്ളത്. ഫിലാഡല്‍ഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാള തനിമയാര്‍ന്ന മുഴുവന്‍ ആളുകളെയും ഒന്നിച്ചൊരു കുടകീഴില്‍ അണിനിരത്തിക്കൊണ്ടു ട്രൈസ്റ്റേറ്റ് കേരള ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ വമ്പിച്ച ജനശ്രദ്ധ ആകര്‍ഷിക്കാറുണ്ട്..