ഗ്രെയ്റ്റര്‍ ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ഗ്രെയ്റ്റര്‍ ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം


ഷിക്കാഗോ: 2023-ല്‍ സ്ഥാപിതമായ ഗ്രെയ്റ്റര്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2025 വര്‍ഷത്തേക്കുള്ള ഭരണസമിതി നിലവില്‍ വന്നു. ഡിസംബറില്‍ നടന്ന ജിസിഎംഎ പൊതുയോഗത്തില്‍ ജിതേഷ് ചുങ്കത്ത് പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തു. ജോണ്‍സന്‍ കാരിക്കല്‍  (വൈസ് പ്രസിഡന്റ്), സേവ്യര്‍ ജോണ്‍ ഒറവണകളത്തില്‍ (സെക്രട്ടറി), മേഴ്സി കുര്യാക്കോസ് (ട്രഷറര്‍) എന്നിവരെയും  പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.  ലീസ് മാത്യു, മനോജ് തോമസ് കോട്ടപ്പുറം, അനില്‍ കൃഷ്ണന്‍, സന്തോഷ് കാട്ടൂക്കാരന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും അനീഷ് ആന്റോ ജോയിന്റ് ട്രഷറര്‍ ആയും ചുമതലയേറ്റു. ഈ ഭരണസമിതിക്ക് പുറമെ 16 അംഗ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്സിനേയും തെരഞ്ഞെടുക്കപ്പെട്ടു.

ടോമി മേത്തിപാറയുടെ നേതൃത്വത്തില്‍ ജോര്‍ജ് നെല്ലാമറ്റം, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജിതേഷ് ചുങ്കത്ത്, സേവ്യര്‍ ജോണ്‍ എന്നിവരടങ്ങിയ പുതിയ അഞ്ചംഗ ബൈലോ അമെന്റ്‌മെന്റ് കമ്മറ്റിയും  അനീഷ് ആന്റോയുടെ നേതൃത്വത്തില്‍ സുജിത് നമ്പ്യാര്‍ എന്നിവര്‍ അടങ്ങിയ ഐടി കമ്മിറ്റിയും നിലവില്‍ വന്നു. ഫെബ്രുവരി മാസം മുതല്‍ മെമ്പര്‍ഷിപ് ക്യാമ്പയ്നിങ് തുടങ്ങുന്നതായിരിക്കും. ഇല്ലിനോയി, ഇന്ത്യാന, വിസ്‌കോണ്‍സില്‍ എന്നീ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് ഈ സംഘടനയില്‍ ചേര്‍ന്ന് സഹകരിക്കുവാന്‍ സാധിക്കുന്നതായിരിക്കും.  

മലയാളികള്‍ക്കായി ഓണാഘോഷവും സെപ്റ്റംബര്‍ മാസത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും വിജയകരമായി സംഘടിപ്പിച്ച കോര്‍ഡിനേറ്റര്‍മാരെ പൊതുയോഗം അഭിനന്ദിച്ചു. 2025 വര്‍ഷത്തില്‍  ഗ്രെയ്റ്റര്‍ ഷിക്കാഗോ മലയാളികള്‍ക്കായി വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ പൊതുയോഗം തീരുമാനിച്ചു.