ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാ കുംഭമേളയ്ക്കിടെ വന്‍ തീപിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടര്‍ 19ലാണ് തീപിടിത്തമുണ്ടായത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് കാരണം.
തീപിടിത്തത്തില്‍ 25 ടെന്റുകളെങ്കിലും കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി പൊലീസ് അറിയിച്ചു.
ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 വരെയാണ് തുടരുക. ജനുവരി 18 വരെയുള്ള കണക്കനുസരിച്ച് 7.72 കോടി ആളുകള്‍ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.