ചണ്ഡിഗഢ്: ജാവലിന്‍ ത്രോ ഒളിമ്പിക് മെഡലിസ്റ്റ് നീരജ് ചോപ്ര വിവാഹിതനായി. സുഹൃത്തും ടെന്നിസ് താരവുമായ ഹിമാനി മോര്‍ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ നീരജ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
വിവാഹക്കാര്യം താരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. വളരെ കുറച്ച് അതിഥികള്‍ മാത്രമേ ഞായറാഴ്ച നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. വിവാഹത്തിനു ശേഷം ഇരുവരും വിദേശത്തേക്ക് യാത്ര തിരിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനു ശേഷം വിവാഹ വിരുന്ന് നടത്തിയേക്കും.
സന്തോഷത്തോടെ സ്‌നേഹത്താന്‍ ബന്ധിക്കപ്പെട്ടു. ഞങ്ങളെ ഒരുമിപ്പിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി എന്നാണ് വിവാഹച്ചിത്രത്തിനൊപ്പം താരം എക്‌സില്‍ കുറിച്ചിരിക്കുന്നത്.
ഹരിയാനയിലെ ലാര്‍സൈലി സ്വദേശിയാണ് ഹിമാനി. അമേരിക്കയിലെ സൗത്ത് ഈസ്റ്റേണ്‍ ലൂയിസിയാന സര്‍വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.