നിറത്തിന്റെ പേരില്‍ അവഹേളിച്ചതിന് നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

നിറത്തിന്റെ പേരില്‍ അവഹേളിച്ചതിന് നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍


മലപ്പുറം: നിറത്തിന്റെ പേരില്‍ അവഹേളിച്ചെന്ന് ആരോപിച്ച് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നു കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുല്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. 

അബ്ദുല്‍ വാഹിദിന്റെ ഭാര്യ ഷഹാന മുംതാസ് ഒരാഴ്ച മുമ്പാണ് ആത്മഹത്യ ചെയ്തത്. പ്രതിയെ കൊണ്ടോട്ടി പൊലീസിന് കൈമാറി.

ഷഹാനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. 

ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് കളിയാക്കിയിരുന്നു.