വ്യവസ്ഥയ്ക്ക് വിധേയമായി ആള്‍സ്റ്റേറ്റ് കാലിഫോര്‍ണിയയിലെ വീടുകള്‍ വീണ്ടും ഇന്‍ഷ്വര്‍ ചെയ്യും

വ്യവസ്ഥയ്ക്ക് വിധേയമായി ആള്‍സ്റ്റേറ്റ് കാലിഫോര്‍ണിയയിലെ വീടുകള്‍ വീണ്ടും ഇന്‍ഷ്വര്‍ ചെയ്യും


കാലിഫോര്‍ണിയ: റെഗുലേറ്ററിയില്‍ മാറ്റങ്ങള്‍ വരുന്നതിന് തൊട്ടുപിന്നാലെ വ്യവസ്ഥകള്‍ക്ക് വിധേയമായി കാലിഫോര്‍ണിയയിലെ വീടുകള്‍ വീണ്ടും ഇന്‍ഷൂര്‍ ചെയ്യാന്‍ ആള്‍സ്‌റ്റേറ്റ് ഇന്റൂഷറന്‍സ് കോര്‍പറേഷന്‍ തയ്യാറെടുത്തതായി കമ്പനി വക്താവ് അറിയിച്ചു. 

'നിയന്ത്രണങ്ങള്‍ ഇന്ന് പ്രാബല്യത്തിലായാല്‍ തങ്ങള്‍ നാളെ പുതിയ ഹോം ഓണര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കാന്‍ തുടങ്ങും' എന്നണ് പൊതു ഹിയറിംഗില്‍ ആള്‍സ്റ്റേറ്റിന്റെ ഗവണ്‍മെന്റ് റിലേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ജെറാള്‍ഡ് സിമ്മര്‍മാന്‍ പറഞ്ഞത്. എത്രയും വേഗം ദുരന്ത മോഡലിംഗ് ഉപയോഗിക്കാനും റീഇന്‍ഷുറന്‍സിന്റെ മൊത്തം ചെലവ് നിരക്കുകളില്‍ ഉള്‍പ്പെടുത്താനും കഴിയുമെന്നും കാലിഫോര്‍ണിയയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ബിസിനസിന് തുറന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കാലിഫോര്‍ണിയയിലെ 'ഏതാണ്ട് എല്ലാ കോണുകളിലും' കമ്പനി കവറേജ് നല്‍കുമെന്ന് സിമ്മര്‍മാന്‍ പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ ദുരന്ത സാധ്യതയുള്ള സംസ്ഥാനത്ത് വിപണിയിലേക്ക് മടങ്ങിവരുമെന്ന് ഒരു വലിയ പ്രോപ്പര്‍ട്ടി ഇന്‍ഷുറര്‍ ആദ്യമായാണ് പരസ്യമായി വാഗ്ദാനം ചെയ്യുന്നത്. 

കാലിഫോര്‍ണിയയിലെ പ്രധാന പ്രോപ്പര്‍ട്ടി ഇന്‍ഷുറര്‍മാരില്‍ പകുതിയിലധികം പേരും കാട്ടുതീയുടെ വര്‍ധിച്ചുവരുന്ന തീവ്രതയ്ക്കും പോളിസികളുടെ വില പരിമിതപ്പെടുത്തുന്ന സംസ്ഥാന നിയന്ത്രണങ്ങള്‍ക്കും പ്രതികരണമായി സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ ബിസിനസ് വെട്ടിക്കുറച്ചിരുന്നു. 

കാലിഫോര്‍ണിയയിലെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതായി ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ ആള്‍സ്റ്റേറ്റ്  സ്ഥിരീകരിച്ചു. തീപിടിത്തമുണ്ടായാല്‍ ഉപഭോക്താക്കളുടെ ക്ലെയിമുകള്‍ അടയ്ക്കാന്‍ കഴിയുമെന്ന് കമ്പനി ഉറപ്പുനല്‍കുന്ന നിരക്ക് വര്‍ധിപ്പിക്കാന്‍ പുതിയ നിയമങ്ങള്‍ അനുവദിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

നിയമനിര്‍മ്മാണ അനുമതിയോ ഗവര്‍ണറുടെ ഒപ്പോ ആവശ്യമില്ലാത്ത പരിഷ്‌കാരങ്ങള്‍ 1988ന് ശേഷം സംസ്ഥാനത്തിന്റെ ഇന്‍ഷുറന്‍സ് വിപണിയിലെ ഏറ്റവും വലിയ മാറ്റങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് ഇന്‍ഷുറന്‍സ് കമ്മീഷണര്‍ റിക്കാര്‍ഡോ ലാറ പറയുന്നത്. വര്‍ഷാവസാനത്തോടെ ഇത്  പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.