ആശയക്കുഴപ്പം മാറുന്നു; വിട്ടയക്കുന്ന ബന്ദികളുടെ പട്ടിക പുറത്ത് വിട്ട് ഹമാസ്

ആശയക്കുഴപ്പം മാറുന്നു; വിട്ടയക്കുന്ന ബന്ദികളുടെ പട്ടിക പുറത്ത് വിട്ട് ഹമാസ്


ടെല്‍അവീവ്: ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച ആശയക്കുഴപ്പത്തിനിടെ ഞായറാഴ്ച വിട്ടയക്കുന്ന ബന്ദികളുടെ പട്ടിക പുറത്ത് വിട്ട് ഹമാസ്. കരാര്‍ ആയിട്ടും ബന്ദികളുടെ പേരുവിവരം നല്‍കാന്‍ ഹമാസ് തയ്യാറാകാതിരുന്നത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. നേരത്തെ ബന്ദികളുടെ പട്ടിക കൈമാറാത്തതിനാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ത്തി വെക്കാന്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിരുന്നു. ബന്ദികളാക്കിയ റോമി ഗോണന്‍, എമിലി ദമാരി, ഡോറണ്‍ സ്റ്റെയിന്‍ബ്രച്ചര്‍ എന്നിവരെ ഇന്ന് വിട്ടയക്കുമെന്നാണ് ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചത്. പട്ടികയിലെ പേരുകള്‍ ലഭിച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ പരിശോധിച്ച് വരുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സഖ്യസര്‍ക്കാരിലെ സഖ്യകക്ഷിയായ ഒറ്റ്‌സ്മ യെഹൂദിറ്റ് പാര്‍ട്ടി ഭരണസഖ്യം വിട്ടു. നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് ഇവരുടെ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പൈതൃകവകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസര്‍ലൗഫ് എന്നിവര്‍ ബെഞ്ചമിന്‍ നെത്യന്യാഹുവിന് രാജികത്ത് സമര്‍പ്പിച്ചു. മന്ത്രിസഭയില്‍ നിന്നും പി•ാറുന്നുവെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഗാസയിലെ വെടിനിര്‍ത്തല്‍ വൈകുമെന്ന് നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്ത് വിടുന്നത് വരെ വെടിനിര്‍ത്തല്‍ ആരംഭിക്കരുതെന്ന് നെതന്യാഹു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാ?ഗ?മായി മൂന്ന് വനിതാ ബന്ദികളെ ഹമാസ് ഇന്ന് വിട്ടയക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ ഇവരുടെ പട്ടിക ഹമാസ് കൈമാറിയിട്ടില്ലെന്നായിരുന്നു ഇസ്രയേലിന്റെ ആരോപണം.

സാങ്കേതികമായ കാരണങ്ങളാണ് ഞായറാഴ്ച കൈമാറുന്ന ബന്ദികളുടെ പേര് വിവരങ്ങള്‍ കൈമാറാന്‍ വൈകുന്നതെന്ന് ഹമാസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ മോചിതരാക്കുന്ന ബന്ദികളുടെ പേര് വിവരങ്ങള്‍ പുറത്ത് വിടുകയുള്ളു എന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.

ഇന്ന് രാവിലെ 8.30 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ധാരണ. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് 24 മണിക്കൂര്‍ മുമ്പെങ്കിലും അറിയിക്കണമെന്നാണ് ധാരണ. ഇത് പ്രകാരം ശനിയാഴ്ച വൈകുന്നേരം 4.30നെങ്കിലും ഹമാസ് ബന്ദികളുടെ പേര് വിവരം കൈമാറേണ്ടതായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ആയിട്ടും മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം പക്ഷെ ഹമാസ് പുറത്ത് വിട്ടിട്ടില്ല. ആകെ 98 ബന്ദികള്‍ ?ഗാസയില്‍ ഹമാസിന്റെ തടവില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് നേരത്തെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച്ച മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച ഖത്തര്‍ ഭരണാധികാരിയുടെ പ്രഖ്യാപനം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക കരാര്‍ യഥാര്‍ത്ഥ്യമായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് കരാര്‍ വ്യവസ്ഥ. ഇതിന് പകരമായി ഇസ്രയേല്‍ ജയിലിലുള്ള ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കും എന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും മടക്കം.