ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് താഴ്ത്തി

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് താഴ്ത്തി


ഒട്ടാവ: ബാങ്ക് ഓഫ് കാനഡ പ്രധാന നിരക്ക് 4.25 ശതമാനമായി കുറച്ചു. പ്രധാന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് താഴ്ത്തിയാണ് തുടര്‍ച്ചയായ മൂന്നാമത്തെ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ചത്. 

ജൂലായിലെ പ്രവചനത്തിന് അനുസൃതമായി പണപ്പെരുപ്പം കുറയുന്നത് തുടരുകയാണെങ്കില്‍ പോളിസി നിരക്കില്‍ കൂടുതല്‍ കുറവ് പ്രതീക്ഷിക്കാമെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം പറഞ്ഞു.

വരും മാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കുറയുമെന്ന് ബാങ്ക് ഓഫ് കാനഡ പ്രതീക്ഷിക്കുന്നുണ്ടെങ്കിലു, മക്ലെമിന്റെ അഭിപ്രായത്തില്‍ വില സമ്മര്‍ദ്ദം 'വര്‍ഷാവസാനം കുതിച്ചുയരാന്‍' സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. മുന്‍വര്‍ഷത്തെ വാര്‍ഷിക താരതമ്യത്തില്‍ നിന്നുള്ള ഇടിവിന്റെ ഫലമാണത്.

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് താഴ്ത്തി