കാനഡയില്‍ അഭയം തേടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധന

കാനഡയില്‍ അഭയം തേടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധന


ഓട്ടവ : കാനഡയില്‍ പൗരത്വവും സ്ഥിരതാമസാവകാശവും നേടാനായി അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധന ഉണ്ടായതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി). 2024ല്‍ 20,245 വിദേശ വിദ്യാര്‍ത്ഥികളാണ് അഭയാര്‍ത്ഥി അപേക്ഷകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ വര്‍ഷം അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ക്കുമെന്നും ഐആര്‍സിസി ഡേറ്റ സൂചിപ്പിക്കുന്നു. അതേസമയം ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥിര താമസത്തിനുള്ള വഴികള്‍ നിയന്ത്രിക്കുന്നതിനാല്‍, ഈ പ്രവണത കൂടുതല്‍ രൂക്ഷമാകുമെന്നും ഭവന നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങള്‍ എന്നിവയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കനേഡിയന്‍ സര്‍ക്കാര്‍ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടും അഭയാര്‍ത്ഥി അപേക്ഷകള്‍ വര്‍ധിച്ചു വരുകയാണ്. 2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍, 5,500 അഭയാര്‍ത്ഥി അപേക്ഷകള്‍ ലഭിച്ചതായി ഐആര്‍സിസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22% കൂടുതലാണിത്. 2023നെ അപേക്ഷിച്ച് 2024ല്‍ ലഭിച്ച അഭയാര്‍ത്ഥി അപേക്ഷകള്‍ ഇരട്ടിയായി. കൂടാതെ 2019നെ അപേക്ഷിച്ച് ആറിരട്ടി കൂടുതലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കാനഡയില്‍ അഭയം തേടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധന